സ്വന്തമായി പാര്‍ക്കിംഗ് സൗകര്യമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും ഭാവിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കൊടുക്കുകയുള്ളൂവെന്ന് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഇക്കാര്യം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരുപതിന്റേയും അമ്പതിന്റേയും നോട്ടുകളാണ് പുതിയതായി അവതരിപ്പിക്കുന്നത്. എന്നാല്‍ നിലവിലുള്ള ഇരുപതിന്റേയും അമ്പതിന്റേയും നോട്ടുകള്‍ പിന്‍വലിക്കില്ല.
ഒന്നരക്കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി പിരിവ് അടക്കമുള്ള തര്‍ക്ക വിഷയങ്ങളാണ് ഇന്ന് ചര്‍ച്ചയാവുക. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ചരക്ക് സേവന നികുതിയിലെ പ്രധാന മൂന്ന് ചട്ടങ്ങളില്‍ ധാരണയായിരുന്നു.
വ്യോമ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ വികസിപ്പിച്ച ആണവ വാഹക ശേഷിയുള്ള ക്രൂസ് മിസൈലായ ‘നിര്‍ഭയ്’യുടെ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. ഒഡിഷ തീരത്തെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് ബുധനാഴ്ചയായിരുന്നു പരീക്ഷണം.
ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്കാരം. വ്യാസമഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി രചിച്ച പുസ്തകം കൃഷ്ണന്റെ ജീവിതകഥയാണ് പറയുന്നത്.
ഡിസംബര്‍ അവസാനത്തോടെ നിയന്ത്രണം അവസാനിക്കുമെന്നും മതിയായ പണം സജ്ജമാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് ഗാംഗ്വാര്‍ അറിയിച്ചു. നിലവില്‍ ഒരു ദിവസം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 ആണ്.
ഡിസംബര്‍ 19ന് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കി. കെ.വൈ.സി ഉള്ള അക്കൗണ്ടുകളില്‍ എത്ര രൂപ നിക്ഷേപിക്കുന്നതിനും വിശദീകരണം നല്‍കേണ്ട ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കെ.വൈ.സി ഇല്ലാത്തവയിലെ നിക്ഷേപത്തിന് വിശദീകരണം നല്‍കേണ്ടിവരും.
2016-17 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കുറച്ചു. നിലവിലെ 8.8 ശതമാനത്തില്‍നിന്ന് 8.65 ശതമാനമായാണ് നിരക്ക് കുറച്ചത്.
പത്താം ക്ലാസില്‍ ബോര്‍ഡ് പരീക്ഷ വീണ്ടും നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശത്തിന് സിബിഎസ്ഇ ഭരണ സമിതി അനുമതി നല്കി. ഇതനുസരിച്ച് പുനഃസ്ഥാപിച്ച ആദ്യ പരീക്ഷ 2017-18 അദ്ധ്യയന വര്‍ഷത്തില്‍ നടത്താനും തീരുമാനിച്ചു. നിലവില്‍ 10ാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് ഇപ്പോള്‍ നടപ്പാക്കി വരുന്ന രീതി തന്നെ പിന്തുടരാമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
കള്ളപ്പണത്തെക്കുറിച്ച് വിവരം കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇമെയില്‍ വിലാസത്തില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍. blackmoneyinfo@incometax.gov.in എന്ന വിലാസത്തിലാണ് ഇത്രയും ഇമെയിലുകള്‍ ലഭിച്ചത്.