Currency

Politics

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്ന് കശ്മിരിലേക്ക്

ന്യൂഡല്‍ഹി: സംഘര്‍ഷം തുടരുന്ന ജമ്മു കശ്മീരില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ് ഇന്ന് സന്ദര്‍ശനം നടത്തും. കശ്മീരില്‍ നിന്നുള്ള പ്രതിപക്ഷ സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു ആഭ്യന്തരമന്ത്രി ശ്രീനഗറിലേക്ക് യാത്രതിരിക്കുന്നത്. ഒന്നരമാസമായി സംഘര്‍ഷാവസ്ഥ തുടരുന്ന കശ്മിരിലേക്ക് ആഭ്യന്തരമന്ത്രി നടത്തുന്ന രണ്ടാമത്തെ യാത്രയാണിത്.  രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടിയില്‍ അദ്ദേഹം വിവിധ പൗരസമൂഹ ഗ്രൂപ്പുകളുമായി ആശയവിനിമയം നടത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍, കേന്ദ്രമോ വിഘടനവാദികളായ ഹുര്‍റിയത് കോണ്‍ഫറന്‍സോ പരസ്പരം ചര്‍ച്ചക്ക് താല്‍പര്യപ്പെടുന്നില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. സമാധാന ശ്രമങ്ങളുടെ ഭാഗമായി പുതിയ നടപടികള്‍ക്ക് […]

Top
x