സിസിടിഎൻഎസുമായി പാസ്പോർട്ട് സർവീസ് ബന്ധിപ്പിച്ച്, കാലതാമസം കൂടാതെ പാസ്പോർട്ട് വേരിഫിക്കേഷൻ നടത്തും
ബാങ്കിംഗ് മേഖലയിലെ ഒമ്പത് യൂണിയനുകള്‍ ഉള്‍പ്പെടുന്ന ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നാളെ അഖിലേന്ത്യ പണിമുടക്ക് നടത്തുന്നത്. ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുളള നീക്കത്തിലും ബാങ്കുകള്‍ ലയിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് പണിമുടക്ക്.
ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർ ലോക്സഭ, അസംബ്ലി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുക്കുന്നത് വിസാനിയമ ലംഘനമാകുമോയെന്ന കാര്യത്തിൽ ദേശീയ തെരഞ്ഞെടൂപ്പ് കമ്മീഷൻ വ്യക്തത തേടി
എന്ജിന് തകരാറിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാക്കിയത്. എയര്‍ബസ് നിയോ എയര്‍ക്രാഫ്റ്റിലെ എന്ജിനുകള്ക്കാണു തകരാര്‍ കണ്ടെത്തിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ നാലാം സ്ഥാനത്താണ് ഇന്‍ഡിഗോ. യുണൈറ്റഡ് ടെക്നോളജീസിന്റെ പ്രാറ്റ് ആന്‍ഡ് വൈറ്റ്നിയാണ് എന്ജിന് നിര്‍മിക്കുന്നത്.
ഇനി മുതല്‍ വിമാന കമ്പനികള്‍ക്ക് മുമ്പ് 15 കിലോയ്ക്ക് മുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ചാര്‍ജ് പുനഃസ്ഥാപിക്കാം. 20 കിലോ വരെ അധികം വരുന്നതിന് കിലോയ്ക്ക് 350 എന്ന രീതിയിലായിരുന്നു നേരത്തെ ഈടാക്കിയിരുന്നത്. ഇതിനെതിരെ യാത്രക്കാര്‍ വ്യാപകമായി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഡിജിസിഎ നൂറു രൂപയ്ക്ക് മുകളില്‍ ഈടാക്കാന്‍ പാടില്ലെന്ന ഉത്തരവ് ഇറക്കിയത്.
ആഗസ്റ്റ് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മഴയ്ക്കാണ് നഗരം തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. രാത്രി 11 മണിക്ക് ആരംഭിച്ച മഴ അവസാനിച്ചത് ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു. ഇതിനിടെ ലഭിച്ചത് 128.7 മില്ലിമീറ്റര്‍ മഴയായിരുന്നു. ഈ മാസം പ്രതീക്ഷിക്കുന്ന മഴയുടെ 88 ശതമാനമാണ് ഒറ്റ രാത്രി കൊണ്ടുതന്നെ പെയ്തൊഴിഞ്ഞത്.
കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ അംഗങ്ങള്‍ക്കാണ് യാത്രയില്‍ മുന്‍ഗണന ലഭിക്കുക. സൈനികരെ കയറ്റിയ ശേഷം മാത്രമേ ബിസിനസ് ക്ലാസിലേക്കുള്ള യാത്രക്കാരെ പ്രവേശിപ്പിക്കൂവെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
യശ്വന്ത്പുര്‍-എറണാകുളം പ്രതിവാര തത്കാല്‍ എക്സ്പ്രസ് സെപ്റ്റംബര്‍ 26 വരെ സര്‍വീസ് നീട്ടി. നേരത്തെ ഓഗസ്റ്റ് 29 വരെയായിരുന്നു തീവണ്ടി ഓടേണ്ടിയരുന്നത്. സെപ്റ്റംബര്‍ നാല് മുതല്‍ 26 വരെ ചൊവ്വാഴ്ചകളില്‍ എറണാകുളത്തേക്കും ബുധനാഴ്ചകളില്‍ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കും സര്‍വീസ് നടത്തും.
മലിനീകരണ നിയന്ത്രണ അതോറിട്ടിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് അന്തരീക്ഷ മലിനീകരണം തടയാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ ഉത്തരവ്. വാഹന ഇന്‍ഷുറന്‍സ് എടുക്കണമെങ്കില്‍ വാഹന ഉടമ മലിനീകരണം നിയന്ത്രിത അളവിലാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഓഹരികള്‍, മ്യൂച്വല്‍ഫണ്ടുകള്‍ എന്നിവയുടെ ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാണ് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെബിയുടെ നീക്കം. കള്ളപ്പണം വിപണിയിലേക്ക് ഒഴുകുന്നത് തടയാമെന്ന പ്രതീക്ഷയിലാണ് സെബിയുടെ തീരുമാനം.