ഇന്നു മുതല്‍ 2000 രൂപ വരെയുള്ള ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സേവന നികുതി നല്‍കേണ്ടതില്ല. പണരഹിത സമ്പദ്വ്യവസ്ഥയ്ക്ക് മുന്‍കൈയ്യെടുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ നടപടിയും.
ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്, ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോര്പറേഷന് എന്നിവിടങ്ങളില്‍നിന്നാണ് പുതിയ യന്ത്രങ്ങള്‍ വാങ്ങുന്നത്.
മുസ്ലീം സ്ത്രീകളുടെ അവകാശലംഘനമാണ് മുത്തലാഖെന്ന് കോടതി പരാമര്‍ശിച്ചു. വ്യക്തിനിയമ ബോര്‍ഡ് ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
അസാധുവായ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഈ മാസം 30 വരെ സമയം ബാക്കിയുണ്ട്. മൊത്തം കറന്‍സിയുടെ 86 ശതമാനമാണ് 1000, 500 രൂപ നോട്ടുകളെന്നാണു സര്‍ക്കാരിന്റെ കണക്ക്.
നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധി താല്ക്കാലികമാണെന്നു റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും ആവര്‍ത്തിക്കുമ്പോഴും കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണു വിലയിരുത്തല്‍.
ഗോവയില്‍ 24 മണിക്കൂറിനിടെ പൊലീസ് നടത്തിയ റെയ്ഡില്‍ ഒന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി. പോണ്ട, പോര്‍വൊരിം എന്നിവടങ്ങളിലായി നടന്ന റെയ്ഡിലാണ് നോട്ട് ശേഖരം പിടികൂടിയത്.
റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപോ, റിവേഴ്സ് റിപോ നിരക്കുകളില്‍ മാറ്റമില്ല. റിപോ നിരക്ക് 6.25 ശതമാനമായും റിവേഴ്സ് റിപോ നിരക്ക് 5.75 ശതമാനമായും തുടരും.
സമീപവര്‍ഷങ്ങളില്‍ ഇറക്കിയ നോട്ടുകളും നാണയത്തുട്ടുകളും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് അന്ധരുടെ പരാതി. നാഷണല്‍ അസോസിയേഷന് ഫോര്‍ ബ്ലൈന്‍ഡാണ് ഹര്‍ജി നല്‍കിയത്.
നിലവിലുള്ള നൂറുരൂപ പിന്‍വലിക്കാതെയാണ് പുതിയവ ഇറക്കുകയെന്നും ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍ ആര്.ബി.ഐ പറയുന്നു.
നാല്‍പ്പത്തിനാലാമത്തെ ചീഫ് ജസ്റ്റിസായിരിക്കും അദ്ദേഹം. ജനുവരി നാലിനാണ് പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കുക. സിഖ് സമുദായത്തില്‍നിന്ന് ഇതാദ്യമായിട്ടാണ് ഒരു ജഡ്ജി സുപ്രീംകോടതിയില്‍ അത്യുന്നത പദവിയിലെത്തുന്നത്.