സൗദി അറേബ്യ, യുഎഇ, മാലി ദ്വീപ് എന്നിവിടങ്ങളില്‍ നഴ്സുമാര്‍ക്ക് തൊഴിലവസരങ്ങളുമായി നോര്‍ക്ക റൂട്സ്. സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയില്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കാണ് വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നത്. ബിഎസ്സി, എംഎസ്സി, പിഎച്ച്ഡി യോഗ്യതയുള്ള വനിതാ നഴ്സുമാര്‍ക്കാണ് അവസരം.