Currency

വന്ദേ ഭാരത് : ഗർഭിണികൾ ഫിറ്റ് ടു ഫ്ളൈ സർട്ടിഫിക്കറ്റ് കരുതണം

Thursday, May 28, 2020 10:09 am

27 ആഴ്ചയോ അതിൽ കൂടുതലോ ആയ ഗർഭിണികൾ 72 മണിക്കൂർ വരെ സാധുതയുള്ള ഫിറ്റ് ടു ഫ്ളൈ സർട്ടിഫിക്കറ്റ് കരുതണം. വിമാനത്താവളങ്ങളിൽ കോവിഡ്-19 റാപ്പിഡ് ടെസ്റ്റും തെർമൽ സ്‌കാനിങും നടത്തും. എല്ലാ യാത്രക്കാരും 4 മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിയിരിക്കണം. ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും എംബസി ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ യാത്രക്കാർക്കു നിർദേശങ്ങൾ നൽകും.

വന്ദേ ഭാരത്തിന്റെ ഭാഗമായി പ്രവാസി ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിനായി വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഗൾഫിൽ നിന്നുള്ള സർവീസ് വിമാനങ്ങൾ എത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x