പ്രവാസികൾക്കും വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവർക്കും ഇന്ത്യയിൽ തിരിച്ചെത്താനുള്ള വഴികള്‍ തുറക്കുന്നു. പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നത് മെയ് ഏഴ് മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി നാവികസേനയുടെ കപ്പലുകളുകളും സൈനീക വിമാനങ്ങളും വാണിജ്യ വിമാനങ്ങളുമാണ് ഉപയോഗിക്കുക. എന്നാൽ യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കേണ്ടി വരും. യു എ യിൽ നിന്നാകും ആദ്യ സംഘം, കേരളത്തിലേക്കായിരിക്കും ആദ്യ സംഘം എത്തുകയെന്നതാണ് സൂചന . ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും കഴിയുന്നവർ, സന്ദർശക വിസയിലെത്തിയവർ എന്നിവർക്കാണ് മുൻഗണന. തിരികെയെത്തുന്ന പ്രവാസികളെല്ലാം നിർബന്ധമായും ക്വാറൻറൈനിൽ […]
നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ നോര്‍ക്ക ആരംഭിച്ച ഹെല്പ്ഡെസ്ക്കില് ഇതുവരെ 2.02 ലക്ഷത്തോളം പേര് റജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ www.registernorkaroots.org എന്ന വെബ്സൈറ്റില്‍ ഇന്നലെ വൈകിട്ട് മുതല്‍ റജിസ്റ്റര്‍ ചെയ്തു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ കണ്ടെത്തലുമായി ബാംഗ്ലൂരിലെ ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി. ഗവേഷണ കണ്ടെത്തലുകൾ പ്രശസ്ത ജേർണലായ നേച്ചർ സയന്റിഫിക് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക് ലഭിക്കുന്നതിനായി നോര്‍ക്കയുടെ റജിസ്ട്രേഷന് ഉടന്‍ തുടങ്ങും. എത്ര പ്രവാസികള്‍ വരുമെന്ന് അറിയുന്നതിനും അവര്‍ക്ക് ആവശ്യമായ പരിശോധനകളും ക്വാറന്റീന് സൗകര്യങ്ങളും ചെയ്യുന്നതിനാണ് ഈ റജിസ്ട്രേഷന് എന്നാണ് അറിയാന്‍ സാധിക്കുന്നത്. റജിസ്ട്രേഷന് സംബന്ധിച്ച അറിയിപ്പ് നോര്‍ക്ക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികള്‍ ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ശനിയാഴ്ച (18/04/2020) മുതല്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കൊറോണ രോഗം നിയത്രണാതീതമാവുകയും ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുവാൻ അമേരിക്കൻ പ്രസിഡന്റ് തന്നെ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഡോ. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണ ഫലം ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് എന്നിവ പ്രവാസികള്‍ക്കായി ആശ്വാസ സഹായങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്ഷന് പുറമെ ഒറ്റത്തവണ ധനസഹായമായി 1000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15,000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും ക്ഷേമനിധിയില്‍ അംഗങ്ങളായ കൊവിഡ് സ്ഥിരീകരിച്ച എല്ലാവര്ക്കും 10,000 രൂപ വീതം അടിയന്തര സഹായം അനുവദിക്കും. ക്ഷേമനിധി ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നാണ് സഹായങ്ങള്‍ […]
നിലവിലുള്ള പ്രശ്നങ്ങളും സംശയങ്ങളും നോര്‍ക്ക വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാം. വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടറുടെ ഓണ്‍ലൈന്‍ സേവനം, ഡോക്ടര്‍മാരുമായി രോഗവിവരം പങ്കുവയ്ക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ തേടുന്നതിനും സംവിധാനമുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറു വരെയാണ് ടെലിഫോണ്‍ സേവനം ലഭ്യമാകുന്നത്.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ ഫ്രീ ട്രേഡ് അസോസിയേഷൻ, യു.കെ., തുർക്കി എന്നിവിടങ്ങളിൽനിന്നുമുള്ളവർ ഇന്ത്യയിലേക്ക് വരുന്നതിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി. മാർച്ച് 18 മുതൽ 31വരെയാണ് വിലക്ക്.
പണം സ്വീകരിക്കുവാൻ അപരിചിതർക്ക് സ്വന്തം അക്കൗണ്ട് നമ്പർ ഒരു കാരണവശാലും നൽകരുത്. അപരിചിതരുടെ പണം സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ സ്വീകരിച്ചു ഗൾഫ് നാടുകളിലെ ജയിലുകളിൽ കിടക്കുന്നവരുടെ എണ്ണം കൂടുകയാണ്. സൗദിയിൽ കഴിഞ്ഞ ദിവസം ജയിൽ മോചിതനായ മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വേദേശിയായ സക്കീർ ഹുസൈന്റെ അനുഭവമാണ് —