Currency

കേരള തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; പ്രവാസികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി

സ്വന്തം ലേഖകന്‍Friday, January 31, 2020 12:26 pm
registration-000

തിരുവനന്തപുരം: കേരളത്തില്‍ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പ്രവാസികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. വരുന്ന മാസം പതിനാലാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി.

ഈ വര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പ്രവാസികള്‍ക്ക് പ്രത്യേകം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റായ www.lsgelection.kerala.gov.in എന്ന ലിങ്കില്‍ കയറി Online Addition for Pravasi Voters എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ തെളിയുന്ന പേജില്‍ അവരവരുടെ പഞ്ചായത്ത് വാര്‍ഡ് പോളിങ് സ്റ്റേഷന്‍ എന്നിവയും തുടര്‍ന്ന് പാസ്‌പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നതനുസരിച്ചുള്ള വിലാസ വിവരങ്ങളും നല്‍കുക.

നിലവില്‍ വോട്ടര്‍ ഐഡിയുള്ളവര്‍ അതിന്റെ വിവരങ്ങളും പാസ്‌പോര്‍ട്ടിലെ വിവരങ്ങളും വിസ ഐഡിയിലെ വിവരങ്ങളും തുടര്‍ന്നുള്ള കോളങ്ങളിലായി പൂരിപ്പിക്കണം. അതിന് ശേഷം സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഉടന്‍ ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. അതുംചെയ്ത് കഴിഞ്ഞാല്‍ നമ്മുടെതായൊരു പേജ് തയ്യാറാകും. ഇതിന്റെ പ്രിന്റെടുത്ത് കൈയ്യില്‍ സൂക്ഷിക്കുക.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x