Currency

പ്രവാസി മലയാളികള്‍ക്ക് യാത്ര നിരക്കില്‍ ഇളവ്; കുവൈറ്റ് എയര്‍വേയ്‌സുമായി ധാരണ, ആനുകൂല്യം ഫെബ്രുവരി 20 മുതല്‍

സ്വന്തം ലേഖകന്‍Wednesday, February 19, 2020 11:00 am

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് യാത്ര നിരക്കില്‍ ഇളവ് നല്‍കാന്‍ കുവൈറ്റ് എയര്‍വേയ്‌സുമായി നോര്‍ക്ക റൂട്ട്‌സ് ധാരണയിലെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കുവൈറ്റ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് അടിസ്ഥാന യാത്രാനിരക്കില്‍ 7% ഇളവ് ലഭിക്കും. നോര്‍ക്ക ഫെയര്‍ എന്നറിയപ്പെടുന്ന ഈ ആനുകൂല്യത്തിന് നോര്‍ക്ക ഐഡി കാര്‍ഡ് വേണം. ഇതുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുമാണ് ഇളവ് ലഭിക്കുന്നത്. ഫെബ്രുവരി 20 മുതലാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും കുവൈറ്റ് എയര്‍വേയ്‌സ് സെയില്‍സ് മാനേജര്‍ സുധീര്‍മേത്തയും തമ്മില്‍ ധാരണാപത്രം ഒപ്പ് വെച്ചു. ഉയര്‍ന്ന യാത്രാനിരക്ക് മൂലമുള്ള ബുദ്ധിമുട്ടിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. നേരത്തെ നോര്‍ക്ക ഫെയര്‍ ഒമാന്‍ എയര്‍വേയ്‌സില്‍ നിലവിലുണ്ടായിരിന്നു. ഇതിന്റെ ധാരണാപത്രം പുതുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x