Currency

കൊച്ചി മെട്രോയും വിമാനത്താവളവും ബന്ധിപ്പിക്കുന്ന ഫീഡർ ബസ്സുകൾ യാത്ര തുടങ്ങി, ടിക്കറ്റ് നിരക്ക് 50 രൂപ

സ്വന്തം ലേഖകൻFriday, February 21, 2020 9:48 am
Cochin-Airport-Metro
Nominations-2020

കൊച്ചി: ആലുവ മെട്രോ സ്റ്റേഷനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു. പവൻ ദൂത് എന്ന പേരിൽ രണ്ട് ബസുകളാണ്‌ തുടക്കത്തിൽ സർവീസ് നടത്തുന്നത്. 

പവൻ ദൂത് എന്ന പേരിൽ രണ്ട് ബസുകളാണ്‌ തുടക്കത്തിൽ സർവീസ് നടത്തുന്നത്. ആലുവ മെട്രോസ്റ്റേഷനിൽ നിന്നും പുലർച്ചെ 5 നു ആദ്യ ബസ് സർവീസ് ആരംഭിക്കും. രാത്രി 10.30 നാണ് അവസാന ബസ് സർവീസ്. കൊച്ചി വിമാനത്താവളത്തിൽ നിന്നും ആദ്യ സർവീസ് 5 .40 am നു തുടങ്ങും. 11.10 pm നാണ് അവസാന സർവീസ്. ടെർമിനൽ 1 ൽ നിന്നാകും ബസ് പുറപ്പെടുക. ടെർമിനൽ 2 ലും സ്റ്റോപ്പ് ഉണ്ട്.  

വിമാനത്താവളത്തിൽ നിന്നും ആലുവ മെട്രോ സ്റ്റേഷനിൽ നിന്നും ഓരോ 40 മിനിറ്റിലും ബസ് സർവീസ് ലഭ്യമാണ്. ബസിൽ 30 സീറ്റുകളാണുള്ളത്, യാത്രക്കാരുടെ ലഗേജ് സൂക്ഷിക്കുന്നതിനും സൗകര്യമുണ്ടാകും. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. 

നിലവിൽ ഒരു യാത്രക്കാരന് 25 കിലോഗ്രാം വരെയുള്ള ബാഗേജ് മെട്രോയിൽ കൊണ്ടുപോകുന്നതിന് സാധിക്കും. അധിക ബാഗേജുകളുള്ളവർ യാത്ര പുറപ്പെടും മുൻപ് ബന്ധപ്പെട്ടവരെ അറിയിക്കണം.

യാത്രാ ചെലവും, മലിനീകരണവും, ഗാതതകുരുക്കും കുറയ്ക്കുന്നതിനും ഇ-ബസുകൾ സഹായകമാവും. വിമാനത്താവളത്തിലെത്താൻ ടാക്സികളെയും കാറുകളെയും ആശ്രയിക്കാതെ യാത്രക്കാർ മെട്രോ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ.

മാർച്ച് മാസത്തോടെ കൊച്ചി മെട്രോ തൈക്കൂടം – പേട്ട സ്ട്രെച്ച് കമ്മീഷൻ ചെയ്യാൻ ഒരുങ്ങുകയാണ്. ഇതോടെ കൊച്ചി മെട്രോയുടെ മൊത്തം നീളം 25 കിലോമീറ്ററും സ്റ്റേഷനുകളുടെ എണ്ണം 22 ഉം ആകും.

Pavan Doot Kochi Metro

Pavan Doot  – Feeder bus service between Aluva metro station and Cochin International Airport


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x