
ദുബായ്: അഞ്ചു മാസം നീണ്ട യു.എ.ഇ പൊതുമാപ്പ് തിങ്കളാഴ്ച അവസാനിക്കും. അനധികൃത താമസക്കാരായ വിദേശികള്‍ക്ക് തടവോ പിഴയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ അനുവദിച്ച പൊതുമാപ്പ് പതിനായിരങ്ങള്‍ക്ക് തുണയായി. എന്നാല്‍ ഇവരില്‍ മലയാളികള്‍ താരതമ്യേന കുറവാണ്.
ഉത്തരേന്ത്യയില്‍ നിന്നുള്ള ആയിരങ്ങള്‍ക്ക് പൊതുമാപ്പ് തുണയായെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. രേഖകള്‍ ശരിയാക്കി താമസം നിയമവിധേയമാക്കാന്‍ സാധിച്ചവര്‍ നിരവധിയാണ്. അര ലക്ഷത്തിലേറെ പേര് പൊതുമാപ്പ് പ്രയോജനെപ്പടുത്തി നാട്ടിലേക്ക് മടങ്ങിയെന്നാണ്വിവരം. നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധനയുണ്ടാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ് അറിയിച്ചു. നിയമലംഘകര്‍ക്ക് ജോലിയോ അഭയമോ നല്‍കുന്നവര്‍ക്ക് അര ലക്ഷം ദിര്‍ഹം വീതം പിഴ ഈടാക്കും.
ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയായിരുന്നു തുടക്കത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ആയിരങ്ങള്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെ വിവിധ എംബസികളുടെ ആവശ്യം പരിഗണിച്ചാണ് രണ്ടു തവണ ഓരോ മാസം വീതം പൊതുമാപ്പ്നീട്ടിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.