
അബൂദബി: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആറു മാസത്തെ താല്‍ക്കാലിക വിസ സമ്പാദിച്ച ഇന്ത്യക്കാരെ ജോലി കണ്ടെത്തുന്നതിന് സഹായിക്കാന്‍ ഇന്ത്യന്‍ എംബസി തൊഴില്‍മേള സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 16ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ ആയിരിക്കും മേള. 15 ഓളം കമ്പനികള്‍ മേളയില്‍ പെങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
തൊഴില്‍മേളയില്‍ ‘വാക് ഇന്‍ ഇന്റര്‍വ്യൂ’വില്‍ പങ്കെടുക്കാന്‍ ബയോഡാറ്റ, പാസ്‌പോര്‍ട്ട്, വിസ എന്നിവയുടെ പകര്‍പ്പുകള്‍ തുടങ്ങിയ രേഖകളുമായി എത്തണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അതും സമര്‍പ്പിക്കാം.
രേഖകള്‍ നിയമാനുസൃതമാക്കി രാജ്യത്ത് തന്നെ തുടരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ പ്രമുഖ ബിസിനസ് ഗ്രൂപ്പുകള്‍ സന്നദ്ധത അറിയിച്ചതായി ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി ആഗസ്റ്റ് ആദ്യ വാരത്തില്‍ അറിയിച്ചിരുന്നു. അപേക്ഷകരുടെ യോഗ്യതക്കും വൈദഗ്ധ്യത്തിനും അനുസൃതമായ തൊഴില്‍ ലഭ്യമാക്കുമെന്നും ഇതിനായി സ്‌പോട്ട് അഭിമുഖങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മാത്രമാണ് മേള. സന്ദര്‍ശക വിസയിലെത്തിയോ മറ്റോ ജോലി തേടുന്നവര്‍ മേളയില്‍ പെങ്കടുക്കേണ്ടതില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.