
അബുദാബി: ഇന്‍ഡിഗോ അബുദാബിയില്‍ നിന്നു കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു. 15നു കോഴിക്കോട്ടേക്കും 16നു കൊച്ചിയിലേക്കുമാണു നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണു കന്നി വിമാനം അബുദാബിയില്‍നിന്നു പുറപ്പെടുക. പ്രാദേശിക സമയം രാത്രി 11.30നു കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തും.
തിരിച്ച് 12.40നു കരിപ്പൂരില്‍നിന്നു പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ 3.30ന് അബുദാബിയില്‍ എത്തുംവിധമാണു ക്രമീകരിച്ചിരിക്കുന്നത്.ചൊവ്വാഴ്ചയാണു കൊച്ചിയിലേക്കുള്ള സര്‍വീസ് ആരംഭിക്കുക. അബുദാബിയില്‍നിന്നു പുലര്‍ച്ചെ 4.30നു പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 10.30നു നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 1.30നു നെടുമ്പാശേരിയില്‍നിന്നു പുറപ്പെട്ട് പ്രാദേശിക സമയം 4.30ന് അബുദാബിയില്‍ ലാന്‍ഡ് ചെയ്യും.
പുതിയ സര്‍വീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടു പ്രത്യേക നിരക്കും 40 കിലോ ബാഗേജും പ്രഖ്യാപിച്ചു. അബുദാബിയില്‍നിന്നു കൊച്ചിയിലേക്കു പോയി തിരിച്ചുവരാന്‍ ഇപ്പോള്‍ നികുതി ഉള്‍പ്പെടെ 695 ദിര്‍ഹം മുതലാണു നിരക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.