Currency

പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്

സ്വന്തം ലേഖകന്‍Friday, September 21, 2018 2:09 pm

ദോഹ: ഔഖാഫ് മന്ത്രാലയം എജ്യുക്കേഷന്‍ എബവ് ഓള്‍ ഫൗണ്ടേഷനു (ഇഎഎ) മായി ചേര്‍ന്ന് പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ് നല്‍കുന്നു. 17-25 പ്രായപരിധിയിലുള്ളവരും ദീര്‍ഘകാലമായി ഇവിടെ പഠനം തുടരുന്നവരുമായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്. ഇതാദ്യമായാണ് ഖത്തര്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തുന്നത്.

ഖത്തര്‍ സര്‍വകലാശാല, ഖത്തറിലെ നോര്‍ത്ത് അറ്റ്ലാന്റിക് സര്‍വകലാശാല, സ്റ്റെന്‍ഡന്‍ സര്‍വകലാശാല, കാര്‍ഗറി സര്‍വകലാശാല എന്നിവയില്‍ പ്രാദേശിക തൊഴില്‍വിപണിക്ക് ആവശ്യമുള്ള കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്. യുവാക്കളുടെ കഴിവുകള്‍ രാജ്യവികസനത്തിന് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുമായി സഹകരിക്കുന്നതെന്ന് ഇഎഎ ചീഫ് എക്സിക്യുട്ടീവ് ഫഹദ് അല്‍ സുലൈത്തി പറഞ്ഞു.

ആകെ പഠന കാലയളവിന്റെ 70% ഖത്തറില്‍ പൂര്‍ത്തിയാക്കിയ പ്രവാസി വിദ്യാര്‍ഥികള്‍ക്കേ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാവൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x