ഭൂമിയിലെവിടെ നിന്നും ഒരു ജിബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സ്പേസ് എക്സ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 4425 സാറ്റലൈറ്റുകളാണ് വിക്ഷേപിക്കേണ്ടി വരിക. നിലവില്‍ ലോകമെങ്ങുമുള്ള ജനങ്ങളില്‍ 57 ശതമാനം പേര്‍ക്ക് പല കാരണങ്ങളാല്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലെന്നാണ് യുഎന്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത്.
സി 919 ജെറ്റ് വിമാനമാണ് കന്നിപറക്കല്‍ നടത്തിയത്. വെള്ള, നീല, പച്ച നിറങ്ങള്‍ ചേര്‍ന്നതാണ് വിമാനത്തിന്റെ രൂപകല്പന. 80 മിനിറ്റ് നേരത്തെ പറക്കലിന് ശേഷമാണ് 168 യാത്രക്കാര്‍ക്ക് കയറാവുന്ന ജെറ്റ് വിമാനം ലാന്‍ഡ് ചെയ്തത്. ഷാങ്ഹായ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ സാക്ഷികളാകാന്‍ പ്രമുഖര്‍ അടക്കം വന്‍ ജനാവലിയുണ്ടായിരുന്നു.
തദ്ദേശീയരെ നിയമിക്കുന്നതിന്റെ ഭാഗമായി കമ്പനി എച്ച്-1 ബി വിസ അപേക്ഷകള്‍ ഇത്തവണ വന്‍തോതില്‍ കുറച്ചിട്ടുണ്ട്. ഈ വര്‍ഷം ആയിരം വിസകള്‍ക്കു മാത്രമാണ് കമ്പനി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. അതിനാൽ ഇന്ത്യക്കാർക്ക് തൊഴിലവസരം ഇല്ലാതാകും.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലാണ് ഈ നിരോധനത്തിന് ന്യൂസിലന്‍ഡ് തയാറെടുക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് ലാപ്ടോപ്പുകളും മൊബൈല്‍ ഫോണ്‍ അല്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങളും കയറ്റുന്നതിനാണ് നിരോധനം കൊണ്ടുവരുന്നത്. നേരത്തെ ബ്രിട്ടനും ഓസ്ട്രേലിയയും ഇത്തരം നിരോധനം കൊണ്ടുവന്നിരുന്നു.
റഷ്യയുടെ ഫാർ ഈസ്റ്റ് പ്രദേശങ്ങൾ ഇനിമുതൽ ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ സന്ദർശിക്കാം. റഷ്യൻ പ്രധാനമന്ത്രി ദമെത്രി മെദ്വീദീവ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഉത്തരവിറക്കി
ഇതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മഡാഡിൽ രജിസ്റ്റ്രേഷൻ നടത്തുന്നതിനുള്ള സംവിധാനം 2016 ജൂലൈയിൽ ഡൽഹിയിലെ ആഭ്യന്തരമന്ത്രാലയം ആരംഭിച്ചിരുന്നു.
യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ്, വിവിധ യു.എന്‍ ഏജന്‍സികള്‍, സര്‍ക്കാറിതര സംഘടനകള്‍ എന്നിവയാണ് റിപ്പോര്‍ട്ട് തയാറാക്കാനുള്ള ഉറവിടങ്ങള്‍. 10ല്‍ 8.7 സൂചിക മൂല്യം ഇന്ത്യ നേടി. സിറിയ 9.2, നൈജീരിയ 9.1, ഇറാഖ് 8.9 എന്നിങ്ങനെയാണ് സൂചിക മൂല്യം.
പാൻ കാർഡിനുള്ള അപേക്ഷയ്ക്കൊപ്പവും വിദേശ ഇന്ത്യക്കാർക്ക് ആധാർ കാർഡാവശ്യമില്ല. ഭേദഗതി ചെയ്ത ധനകാര്യനിയമം ജൂലൈ-1 മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് ആധായനികുതി വകുപ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.
1996ലെ വര്‍ക്കേഴ്സ് കോംപന്‍സേഷന്‍സ് ആക്ടിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. ഉയര്‍ന്ന മടമ്പുള്ള ചെരിപ്പ് ധരിക്കുന്നത് ജീവനക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതി. ഏപ്രില്‍ അവസാനവാരം മുതല്‍ ഭേദഗതി നിലവില്‍ വരും.
സൗദി അറേബ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യം വിടാൻ ആഗ്രഹിക്കുന്ന നിയമലംഘകരായ ഇന്ത്യക്കാർക്ക് ഔട്ട്പാസ് വിതരണം ചെയ്തു തുടങ്ങി. ഔട്ട് പാസിനായി അപേക്ഷിവരില് ഏഴു ശതമാനം പേര് കേരളത്തിൽ നിന്നുള്ളവരാണ്