Currency

വിമാനത്തില്‍ ലാപ്‌ടോപ്പ് കയറ്റുന്നത് ന്യൂസലന്‍ഡും നിരോധിക്കുന്നു

സ്വന്തം ലേഖകന്‍Thursday, April 27, 2017 12:33 pm

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലാണ് ഈ നിരോധനത്തിന് ന്യൂസിലന്‍ഡ് തയാറെടുക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണ്‍ അല്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങളും കയറ്റുന്നതിനാണ് നിരോധനം കൊണ്ടുവരുന്നത്. നേരത്തെ ബ്രിട്ടനും ഓസ്‌ട്രേലിയയും ഇത്തരം നിരോധനം കൊണ്ടുവന്നിരുന്നു.

ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാര്‍ ലാപ്‌ടോപ്പ് കയറ്റുന്നത് നിരോധിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലാണ് ഈ നിരോധനത്തിന് ന്യൂസിലന്‍ഡ് തയാറെടുക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണ്‍ അല്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങളും കയറ്റുന്നതിനാണ് നിരോധനം കൊണ്ടുവരുന്നത്. നേരത്തെ ബ്രിട്ടനും ഓസ്‌ട്രേലിയയും ഇത്തരം നിരോധനം കൊണ്ടുവന്നിരുന്നു.

പശ്ചിമേഷ്യയിലെ എട്ടു രാജ്യങ്ങള്‍, വടക്കേ ആഫ്രിക്ക, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നു നേരിട്ടു യുഎസിലേക്കു വരുന്ന വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം നിരോധിച്ചുകൊണ്ട് മാര്‍ച്ച് 25നു യുഎസാണ് ആദ്യം ഉത്തരവിറക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x