Currency

കാനഡയില്‍ ഉദ്യോഗസ്ഥരായ വനിതകള്‍ ഹൈഹീല്‍ ചെരുപ്പ് ധരിക്കണമെന്ന നിയമത്തില്‍ ഭേദഗതി വരുത്തി

സ്വന്തം ലേഖകന്‍Monday, April 10, 2017 10:43 am

1996ലെ വര്‍ക്കേഴ്സ് കോംപന്‍സേഷന്‍സ് ആക്ടിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. ഉയര്‍ന്ന മടമ്പുള്ള ചെരിപ്പ് ധരിക്കുന്നത് ജീവനക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതി. ഏപ്രില്‍ അവസാനവാരം മുതല്‍ ഭേദഗതി നിലവില്‍ വരും.

 

കാനഡ: തൊഴില്‍ നിയമങ്ങളില്‍ ഭേദഗതിയുമായി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ. ഉദ്യോഗസ്ഥരായ വനിതകളെ നിര്‍ബന്ധപൂര്‍വം ഹൈഹീല്‍ ചെരുപ്പ് ധരിപ്പിക്കുന്ന കമ്പനികളുടെ നടപടിക്കെതിരെ നിയമത്തില്‍ ഭേദഗതി വരുത്തി. 1996ലെ വര്‍ക്കേഴ്സ് കോംപന്‍സേഷന്‍സ് ആക്ടിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. ഉയര്‍ന്ന മടമ്പുള്ള ചെരിപ്പ് ധരിക്കുന്നത് ജീവനക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതി. ഏപ്രില്‍ അവസാനവാരം മുതല്‍ ഭേദഗതി നിലവില്‍ വരും.

തൊഴിലിടങ്ങളില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനത്തിനെതിരെ പ്രവിശ്യയിലെ ഗ്രീന്‍ പാര്‍ട്ടി നേതാവായ ആന്‍ഡ്രൂ വീവര്‍ നിയമപത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വീവറിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് പകരം 1996ലെ നിയമത്തില്‍ ചെരിപ്പുധാരണത്തെ കുറിച്ച് പരാമര്‍ശിക്കുന്ന നിയമങ്ങളില്‍ മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.

അതേസമയം ഇത് സംബന്ധിച്ച് വലിയൊരു ചര്‍ച്ച തന്നെ സംഘടിപ്പിക്കേണ്ടതുണ്ടെന്നാണ് പ്രവിശ്യയിലെ തൊഴില്‍ വിദഗ്ധരുടെ അഭിപ്രായം. പല സ്ഥാപനങ്ങളിലും സ്ത്രീകള്‍ ലിപ്സ്റ്റിക് ധരിക്കണമെന്നും ചെറിയ പാവാട ധരിക്കണമെന്നും നിയമം പുലര്‍ത്തുന്നുണ്ട്. ലിംഗപരമായി നിലനില്‍ക്കുന്ന ഇത്തരത്തിലുള്ള വിവേചനങ്ങളിലും ഒരു തീര്‍പ്പുണ്ടാകണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x