വരുന്ന മൂന്ന് മാസത്തിനുള്ളിൽ മേഖലയിലെ 51 ശതമാനം തൊഴിൽദാതാക്കളും പുതിയ ജീവനക്കാരെ നിയമിക്കും. ഇതിൽ 41 ശതമാനം നിയമനവും ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലായിരിക്കും.
ചൈനയായിരിക്കും ഒന്നാമത്. അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്. 2050ല്‍ ആഗോള സാമ്പത്തികസ്ഥിതി എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുള്ളത്.
തെക്കുപടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളാണ് ഇ-മാലിന്യങ്ങളുടെ കാര്യത്തില്‍ വന്‍വര്‍ധനവ് കാണിക്കുന്നതെന്നാണ് അടുത്തിടെ പുറത്തുവന്ന യുഎന്‍ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ ഇ-മാലിന്യങ്ങളുടെ അളവില്‍ 63 ശതമാനം വര്‍ധനയാണ് ഈ രാജ്യങ്ങളില്‍ ഉണ്ടായത്.
ലോകത്ത് സാമ്പത്തികമായും വികസനപരമായും സൈനികപരമായും ഏറ്റവും ശക്തിയേറിയ എട്ടു രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. യുഎസിലെ വിദേശകാര്യ നയങ്ങളുമായി ബന്ധപ്പെട്ട മാസികയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2017ലെ കണക്ക് പ്രകാരമുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
അടുത്ത മാസം ഒന്ന് മുതല്‍ ദുബായ് കൊച്ചി സര്‍വീസ് ആരംഭിക്കും. രാവിലെ 9.15 ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12 ന് ദുബായില്‍ എത്തും. ദുബായില്‍ നിന്നും ഉച്ചയ്ക്ക് 1.30 ന് വിമാനം കൊച്ചിയിലേക്ക് തിരിക്കും. വൈകിട്ട് 6.50 ന് കൊച്ചിയിലെത്തും. സര്‍വീസിന് 40 കിലോഗ്രാം സൗജന്യ ബാഗേജ് അടക്കമുള്ള ഓഫറുകള്‍ അധികൃതര്‍ പ്രഖ്യാപിച്ചു.
റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ജെഎല്‍എല്‍ വേള്‍ഡ് എക്കണോമിക്ക് ഫോറം തയാറാക്കിയ പട്ടികയിലാണ് ബംഗളൂരു ഒന്നാമതെത്തിയത്. സാങ്കേതിക വികസനം, നൂതന ആശയ വിനിമയ സൗകര്യങ്ങള്‍, കൂടുതല്‍ ജനസംഖ്യ വളര്‍ച്ച ഉള്‍ക്കൊള്ളാനുള്ള കഴിവ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ബംഗലുരുവിനെ മികച്ച ഡയനാമിക് നഗരമായി തെരഞ്ഞെടുത്തത്.
മറ്റു ചികിത്സകളൊന്നും ഫലിക്കാത്ത പ്രത്യേകതരം രക്താര്‍ബുദത്തിനുള്ള മരുന്നാണ് അനുമതി കിട്ടിയതോടെ രോഗികളിലേക്കെത്തുന്നത്. കീമോതെറാപ്പി പോലുള്ള ചികിത്സകളോട് പ്രതികരിക്കാത്ത അര്‍ബുദമായ ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ ബാധിച്ചവരിലാണ് മരുന്ന് ഫലം ചെയ്യുക. ഓസ്ട്രേലിയയിലെ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിന്സ്ട്രേഷനാണ് വെനെറ്റോക്ലാക്സ് എന്ന മരുന്നിന് അംഗികാരം നല്‍കിയത്.
വെനിസ്വേലയില്‍ ഉയര്‍ന്ന മൂല്യമുള്ള പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 100 ബൊളിവര്‍ നോട്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ മാസം പ്രസിഡന്റ് നികളസ് മദൂറോ പ്രഖ്യാപിച്ചിരുന്നു. പിന്‍വലിച്ച നോട്ടുകള്‍ക്കു പകരമായാണ് പുതിയ 500, 2000 ബൊളിവര്‍ നോട്ടുകള്‍ പുറത്തിറക്കിയത്.
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 46 രാജ്യങ്ങളാണ് സന്ദര്‍ശിക്കാന്‍ സാധിക്കുക. ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജര്‍മനിയുടേതാണ്. ജര്‍മന്‍ പാസ്പോര്‍ട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങള്‍ സഞ്ചരിക്കാം. പട്ടികയില്‍ അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നില്‍. 23 വിസഫ്രീ സ്കോര്‍ മാത്രമാണ് അഫ്ഗാന് നേടിയത്.
ട്യൂമറിന്റെ ‘വിത്തുകള്‍’ ശരീരത്തില്‍ എവിടെ വേണമെങ്കിലും രൂപപ്പെടാം. ഇതാണ് കാന്‍സര്‍ ബാധിതരായ 90 ശതമാനം രോഗികളുടെയും മരണകാരണം. പ്രതിരോധ സംവിധാനത്തില്‍ വരുത്തിയ മാറ്റത്തിലൂടെ സ്കിന്‍ കാന്‍സര്‍ ശ്വാസകോശത്തിലേക്ക് പടരുന്നത് പതുക്കെയാക്കാന്‍ കഴിഞ്ഞുവെന്ന് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.