Currency

വെനിസ്വേലയില്‍ പുതിയ നോട്ടുകള്‍ പുറത്തിറക്കി

സ്വന്തം ലേഖകന്‍Wednesday, January 18, 2017 2:33 pm

വെനിസ്വേലയില്‍ ഉയര്‍ന്ന മൂല്യമുള്ള പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 100 ബൊളിവര്‍ നോട്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ മാസം പ്രസിഡന്റ് നികളസ് മദൂറോ പ്രഖ്യാപിച്ചിരുന്നു. പിന്‍വലിച്ച നോട്ടുകള്‍ക്കു പകരമായാണ് പുതിയ 500, 2000 ബൊളിവര്‍ നോട്ടുകള്‍ പുറത്തിറക്കിയത്.

കറാക്കസ്: വെനിസ്വേലയില്‍ ഉയര്‍ന്ന മൂല്യമുള്ള പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 100 ബൊളിവര്‍ നോട്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ മാസം പ്രസിഡന്റ് നികളസ് മദൂറോ പ്രഖ്യാപിച്ചിരുന്നു. പിന്‍വലിച്ച നോട്ടുകള്‍ക്കു പകരമായാണ് പുതിയ 500, 2000 ബൊളിവര്‍ നോട്ടുകള്‍ പുറത്തിറക്കിയത്.

നോട്ടുകള്‍ പിന്‍വലിക്കാന്‍ എ.ടി.എമ്മുകള്‍ക്കു മുന്നില്‍ നിണ്ടനിരയാണ് അനുഭവപ്പെടുന്നത്. കുതിച്ചുയരുന്ന പണപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായായിരുന്നു പ്രസിഡന്റിന്റെ നീക്കം. മൂന്നക്ക നാണയപ്പെരുപ്പവും വിദേശവിനിമയത്തകര്‍ച്ചയും കടുത്ത ഭക്ഷ്യക്ഷാമത്തിനിടയാക്കിയിരുന്നു. അതിനിടെ ഉയര്‍ന്ന മൂല്യമുള്ള പുതിയ നോട്ടുകള്‍ ജനങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

പുതിയ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പണമിടപാട് എളുപ്പമാക്കുമെങ്കിലും ആശ്വസം കുറച്ചു കാലത്തേക്കു മാത്രമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം രാജ്യത്ത് നാലക്ക നാണയപ്പെരുപ്പം അനുഭവപ്പെടുമെന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ പ്രവചനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x