Currency

ലോകത്ത് ഇ-മാലിന്യം വര്‍ദ്ധിക്കുന്നു; മുന്നില്‍ ഏഷ്യന്‍ രാജ്യങ്ങള്‍

സ്വന്തം ലേഖകന്‍Friday, February 3, 2017 3:40 pm

തെക്കുപടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളാണ് ഇ-മാലിന്യങ്ങളുടെ കാര്യത്തില്‍ വന്‍വര്‍ധനവ് കാണിക്കുന്നതെന്നാണ് അടുത്തിടെ പുറത്തുവന്ന യുഎന്‍ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ ഇ-മാലിന്യങ്ങളുടെ അളവില്‍ 63 ശതമാനം വര്‍ധനയാണ് ഈ രാജ്യങ്ങളില്‍ ഉണ്ടായത്.

ലോകത്ത് ഇലക്‌ട്രോണിക് മാലിന്യം നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരികയാണ്. ഇലക്ട്രോണിക് മാലിന്യത്തിന്റെ ഭീഷണി ലോകത്തെമ്പാടും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇലക്ട്രോണിക് ഫോണുകള്‍, ടാബ്ലറ്റുകള്‍, റഫ്രിജറേറ്ററുകള്‍, കമ്പ്യൂട്ടര്‍/ലാപ്ടോപ്പുകള്‍, ടെലിവിഷനുകള്‍ എന്നിവയൊക്കെ ഉപയോഗ ശേഷം വലിച്ചെറിയുമ്പോള്‍, അതുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം വലിയ തലവേദനയായി മാറിയിരിക്കുകയാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍. അതേസമയം തെക്കുപടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളാണ് ഇ-മാലിന്യങ്ങളുടെ കാര്യത്തില്‍ വന്‍വര്‍ധനവ് കാണിക്കുന്നതെന്നാണ് അടുത്തിടെ പുറത്തുവന്ന യുഎന്‍ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അഞ്ച് വര്‍ഷത്തിനിടെ ഇ-മാലിന്യങ്ങളുടെ അളവില്‍ 63 ശതമാനം വര്‍ധനയാണ് ഈ രാജ്യങ്ങളില്‍ ഉണ്ടായത്. 2010-2015 കാലത്ത് 12 ഏഷ്യന്‍ രാജ്യങ്ങളിലാണ് യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി പഠനം നടത്തിയത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ചൈനയാണ് ഇ-മാലിന്യങ്ങള്‍ പുറന്തള്ളുന്നതില്‍ മുമ്പിലുള്ളത്. പ്രതിവര്‍ഷം 10 കിലോഗ്രാം ആണ് ഓരോ ചൈനക്കാരനും വലിച്ചെറിയുന്ന ഇലക്ടോണിക് മാലിന്യം.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ തീയിടുകയും മണ്ണില്‍ വലിച്ചെറിയുകയും നദികളിലും കടലിലും നിക്ഷേപിക്കുകയും ചെയ്യുന്നത് വലിയ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നു. അശാസ്ത്രീയമായ സംസ്‌കരണ രീതികളും മലിനീകരണമുണ്ടാക്കുന്നു. ജപ്പാന്‍, തെക്കന്‍ കൊറിയ, തായ്വാന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ശരിയായ സംസ്‌കരണരീതികള്‍ അവലംബിക്കുന്നതെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x