Currency

ലോകജനസംഖ്യയുടെ 76% പേരും തടിയന്മാരാണെന്ന് പഠനം

സ്വന്തം ലേഖകന്‍Monday, January 9, 2017 3:14 pm

ലോക ജനസംഖ്യയില്‍ 76 ശതമാനം ആളുകള്‍ക്കും അതായത്, 550 കോടി ജനങ്ങള്‍ക്കും പൊണ്ണത്തടി അഥവാ അമിത കൊഴുപ്പ് ഉള്ളവരാണെന്ന് പഠനം. ഓക്ക്‌ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. വ്യാപകമായിക്കൊണ്ടിരിക്കുന്ന അമിതകൊഴുപ്പ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം നടത്തിയ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാധാരണ തൂക്കം മാത്രമുള്ള ആളുകളിലും ഇത്തരം കൊഴുപ്പ് കാണാമെന്നും ഇത് ആരോഗ്യത്തെ ഹാനീകരമായ രീതിയില്‍ ബാധിച്ചെക്കാമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ മഫടോണ്‍ പറഞ്ഞു.

ശരീരത്തിന് ആവശ്യമില്ലാത്തതും അനാരോഗ്യകരവുമായ കൊഴുപ്പിനെയാണ് അമിതകൊഴുപ്പെന്നു പറയുന്നത്. സാധാരണ തൂക്കം മാത്രമുള്ള ആളുകളിലും ഇത്തരം കൊഴുപ്പ് കാണാമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍

ഫ്രൊണ്ടിയര്‍സ് ഇന്‍ പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ അടിസ്ഥാനത്തില്‍, ലോകജനസംഖ്യയുടെ ഒമ്പതുമുതല്‍ പത്ത് ശതമാനം വരെയുള്ള ആളുകളില്‍ ശരീര കൊഴുപ്പ് ആരോഗ്യകരമായ അവസ്ഥയിലും താഴെയാണ്. ജനങ്ങളുടെ ഇടയിലുള്ള പട്ടിണിയാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇവരില്‍ ഭൂരിഭാഗം ആളുകളും വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ജീവന്‍ നഷ്ടപ്പെടുന്നവരാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x