Currency

2017 ജനുവരി ഒന്നിന് യാത്ര പുറപ്പെട്ട വിമാനം ലാന്‍ഡ് ചെയ്തത് 2016 ഡിസംബര്‍ 31ന്

സ്വന്തം ലേഖകന്‍Thursday, January 5, 2017 10:55 am

സാന്‍ഫ്രാന്‍സിസ്‌കോ: ടൈം ട്രാവല്‍ എന്ന് എല്ലാവരും കേട്ടിട്ടുണ്ടാവും. കാലത്തിനു മുന്നിലേക്കും പിന്നിലേക്കും സഞ്ചരിക്കുന്ന അവസ്ഥ. സിനിമകളില്‍ മാത്രം നടക്കുന്ന കാര്യമെന്ന് കരുതിയിരുന്ന ഒന്നാണ് ടൈം ട്രാവല്‍. എന്നാല്‍ അതും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. പുതുവത്സര ദിനത്തില്‍ ഒരു വിമാനം ടൈം ട്രാവല്‍ ചെയ്ത് കാലത്തിന് പിന്നിലേക്ക് സഞ്ചരിച്ചു. 2017 ജനുവരി ഒന്നിന് യാത്ര പുറപ്പെട്ട വിമാനം ലാന്‍ഡ് ചെയ്തത് 2016 ഡിസംബര്‍ 31ന്.

സിനിമകളില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ടൈം ട്രാവല്‍ സാധ്യമാകും എന്ന് അങ്ങനെ തെളിയിക്കപ്പെട്ടു. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനമാണ് ഈ അത്ഭുത യാത്രയ്ക്ക് സാക്ഷിയായത്. പുതുവത്സര ദിനമായ ജനുവരി ഒന്നിന് ഷാങ്ഹായില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഒരു ദിവസം പിന്നിലേക്ക് യാത്ര ചെയ്ത് 2016 ഡിസംബര്‍ 31ന് ലാന്‍ഡ് ചെയ്തത്. യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ യു.എ 890 ബോയിംഗ് 787909 വിമാനത്തിനാണ് ഈ അപൂര്‍വ ഭാഗ്യം ലഭിച്ചത്. രണ്ട് സമയമേഖലകളിലെ സമയ വ്യത്യാസമാണ് ടൈം ട്രാവല്‍ ചെയ്യാന്‍ വിമാനത്തിന് അവസരമൊരുക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x