Currency

ലോകത്ത് ഏറ്റവും വിലയുള്ള പാസ്‌പോര്‍ട്ട് ജര്‍മ്മനിയുടേത്

സ്വന്തം ലേഖകന്‍Friday, January 6, 2017 11:13 am

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും വിലയുള്ള പാസ്‌പോര്‍ട്ട് ജര്‍മ്മനിയുടേത്. ലോകത്തിലെ രാജ്യങ്ങളും സ്വതന്ത്യഭരണ പ്രദേശങ്ങളും അടക്കം 218 പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനം അടിസ്ഥാനമാക്കിയാണ് പാസ്‌പോര്‍ട്ടിന്റെ മൂല്യം വിലയിരുത്തി ഹെന്‍ലി പട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ 177 രാജ്യങ്ങളിലേക്കും വിസയില്ലാതെ സന്ദര്‍ശനം അനുവദിക്കുന്നതാണ് ജര്‍മ്മന്‍ പാസ്‌പോര്‍ട്ട്. 176 രാജ്യങ്ങളുമായി സ്വീഡന്‍ തൊട്ടുപിന്നിലുണ്ട്. യു.കെ, സ്‌പെയിന്‍, ഫിന്‍ലാന്റ്, ഇറ്റലി തുടങ്ങിയവയാണ് മൂന്നാം സ്ഥാനത്ത്.

ഇന്ത്യയ്ക്ക് 85ാമത്തെ സ്ഥാനമാണ് പട്ടികയില്‍. 52 രാജ്യങ്ങളില്‍ മാത്രമാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൊണ്ട് വിസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുക. ഉഗാണ്ട, ഘാന, സിംബാബ്വേ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ ഈ പട്ടികയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. ലോകത്തെ ഏറ്റവും മൂല്യം കുറഞ്ഞ പാസ്‌പോര്‍ട്ട് അഫ്ഗാനിസ്ഥാന്റേതാണ്. 25 രാജ്യങ്ങള്‍ മാത്രമാണ് സന്ദര്‍ശിക്കാന്‍ കഴിയുന്നത്. പിന്നില്‍ നിന്ന് രണ്ടാം സ്ഥാനത്താണ് പാകിസ്ഥാന്‍, 29 രാജ്യങ്ങള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x