ട്രാന്‍സ് ഇന്ത്യ ഫൗണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന ആറ് ഭിന്നലിംഗക്കാരാണ് സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ആദ്യഘട്ടത്തില്‍ ഭിന്നലിംഗക്കാരായ 10 വിദ്യാര്‍ത്ഥികളാണ് ഉണ്ടാകുക. 25നും 50നും ഇടയില്‍ പ്രായമുള്ളവരാണ് വിദ്യാര്‍ത്ഥികള്‍. 10, 12 ബോര്‍ഡ് പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കും. തൊഴിലധിഷ്ഠിത പരിശീലനങ്ങളും കരിക്കുലത്തില്‍ ഉള്‍പ്പെടുത്തും.
മാരകരോഗങ്ങളുടേതടക്കം എണ്‍പത്തിനാല് മരുന്നുകളുടെ വില കുറച്ച് ദേശീയ ഔഷധവില നിയന്ത്രണ സമിതി ഉത്തരവിറക്കി. മുപ്പതോളം കുത്തിവയ്പ്പ് മരുന്നുകളും കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശ്വാസകോശ അര്‍ബുദ ചികിത്സയ്ക്കുള്ള ഇറ്റോപൊസൈഡ് കുത്തിവെപ്പിന് 206.66 രൂപയായിരുന്നതിന് ഇനി മുതല്‍ 33.26 രൂപയേ ആകൂ,
തീവ്രവാദി ആക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സിഐഎസ്എഫും സംസ്ഥാന പോലീസും ചേര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നീക്കങ്ങള്‍. ജനുവരി 31 വരെ സന്ദര്‍ശകര്‍ക്ക് പാസെടുത്ത് ടെര്മിനുള്ളില് പ്രവേശിക്കാനാവില്ല.
ഇന്ത്യന്‍ സമയം ഒരു സെക്കന്‍ഡ് മുന്നോട്ടാക്കി. ഭൂമിയുടെ ഭ്രമണത്തിന്റെ അടിസ്ഥാനത്തിലുള്ള ക്ലോക്കിലെ സമയത്തിന് അനുരൂപമാക്കുന്നതിനുവേണ്ടിയാണ് ശനിയാഴ്ച രാതി 11 മണി 59 സെക്കന്‍ഡായപ്പോള്‍ ഇന്ത്യന്‍ സമയം ഒരു സെക്കന്‍ഡ് മുന്നോട്ടാക്കിയത്. നാഷനല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ സൂക്ഷിച്ചിട്ടുള്ള അറ്റോമിക് ക്ലോക്കിലാണ് ഈ സമയമാറ്റം വരുത്തിയത്.
പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് ജനുവരി ഏഴു മുതല്‍ ഒമ്പത് വരെ ബംഗളുരുവില്‍ നടക്കും. ബംഗളുരു ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്റ്റിലാണ് കൺവെൻഷൻ നടക്കുക.
മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, നാഗ്പൂർ എന്നിവിടങ്ങളിലുള്ള റിസർവ് ബാങ്ക് ഓഫീസുകളിൽ മാത്രമാണ് നോട്ട് മാറ്റിയെടുക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
കാക്കിക്കളറിന് പകരം എല്ലാ കാലാവസ്ഥയിലും ധരിക്കാവുന്നതും വിവിധ നിറങ്ങളോട് കൂടിയതുമായ വസ്ത്രമാണ് ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ആഭ്യന്തര മന്ത്രാലയം ജനുവരിയില്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് വകുപ്പിനെ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെ 2012ല്‍ യുപിഎ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശമായിരുന്നു പൊലീസ് വസ്ത്രത്തിന്റെ നിറംമാറ്റം.
സ്പെയിനിലെ ലാസ് പാല്‍മാസില്‍ നിന്ന് വാഴ്സയിലേക്ക് പോയ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെക്കോസ്ലോവോക്യയിലെ പ്രാഗിലിറക്കി. 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബോംബ് ഭീഷണിയുണ്ടെന്ന് പൈലറ്റ് അറിയിച്ചതിനെത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ ചെക്ക് അധികൃതര്‍ അനുവദിച്ചത്.
വിമാനത്താവളങ്ങളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ജനുവരി ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിത തിരിച്ചറിയല്‍ കാര്‍ഡ്. വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഴുവന്‍ ജീവനക്കാര്‍ക്കും ആധാര്‍ അധിഷ്ഠിത തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2016 നവംബര്‍ ഒമ്പതുമുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലത്ത് വിദേശത്തായിരുന്നവര്‍ക്ക് 2017 മാര്‍ച്ച് 31 വരെയും അസാധുനോട്ട് മാറിയെടുക്കാമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.