
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമയം ഒരു സെക്കന്‍ഡ് മുന്നോട്ടാക്കി. ഭൂമിയുടെ ഭ്രമണത്തിന്റെ അടിസ്ഥാനത്തിലുള്ള ക്ലോക്കിലെ സമയത്തിന് അനുരൂപമാക്കുന്നതിനുവേണ്ടിയാണ് ശനിയാഴ്ച രാതി 11 മണി 59 സെക്കന്‍ഡായപ്പോള്‍ ഇന്ത്യന്‍ സമയം ഒരു സെക്കന്‍ഡ് മുന്നോട്ടാക്കിയത്. നാഷനല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ സൂക്ഷിച്ചിട്ടുള്ള അറ്റോമിക് ക്ലോക്കിലാണ് ഈ സമയമാറ്റം വരുത്തിയത്.
ഉപഗ്രഹ സഞ്ചാരം, ജ്യോതിശാസ്ത്രം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകള്‍ക്കു പ്രസക്തവും പലപ്പോഴും നിര്‍ണായകവുമാണ് ഈ സമയമാറ്റം. ഭൂചലനം, വേലിയേറ്റ വേലിയിറക്കങ്ങള്‍ എന്നിവയുടെ സ്വാധീനം മൂലമാണു ഭൂമിയുടെ ഭ്രമണവേഗം ചിലപ്പോള്‍ കൂടുന്നതും മറ്റു ചിലപ്പോള്‍ കുറയുന്നതും. ഈ സവിശേഷതമൂലം 1972നുശേഷം രാജ്യത്തെ അറ്റോമിക് ക്ലോക്ക് 36 സെക്കന്‍ഡ് മുന്നോട്ടാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.