ഡിമെന്‍ഷ്യ ബാധിതരില്‍ 10 ശതമാനവും തിരക്കേറിയ റോഡുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരാണെന്ന് പഠനം പറയുന്നു. ഗവേഷകര്‍ കാനഡയിലെ രണ്ടു മില്യണ്‍ പേരില്‍ 11 വര്‍ഷമായി നടത്തിയ പഠനത്തില്‍ വായു മലിനീകരണവും ഗതാഗതത്തിരക്കുമൂലമുള്ള ശബ്ദമലിനീകരണവും തലച്ചോര്‍ ക്ഷയിക്കുന്നതിന് കാമരണമാകുന്നുവെന്ന് കണ്ടെത്തി.
14 -മത് പ്രവാസി ഭാരതീയ ദിവാസിനോടനുബന്ധിച്ചു രാവിലെ 9.30-ന് നടന്ന യൂത്ത് പ്രവാസി ഭാരതീയ ദിവസ് ഉൽഘാടന ചടങ്ങിൽ കേന്ദ്ര യുവജനക്ഷേമ സഹമന്ത്രി വിജയ് ഗോയല്‍ അധ്യക്ഷത വഹിച്ചു
യുവപ്രവാസി സംഗമത്തോടെയാണ് തുടക്കം. രാവിലെ 9.30-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ സുരിനാം വൈസ് പ്രസിഡന്റ് മൈക്കല്‍ അശ്വിന് അധിന് മുഖ്യാതിഥിയായിരിക്കും.
നമ്മുടെ വിരലടയാളം നല്കിയാല് ആധാറിലെ മുഴുവന്‍ വിവരങ്ങളും ലഭിക്കും. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്. ഇങ്ങനെ വിരലടയാളം നല്കുന്ന പക്ഷം ആധാറില്‍ നല്‍കിയിരിക്കുന്ന നമ്മുടെ വിവരം ചോര്‍ത്തപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം ആധാറിലെ വിവരങ്ങള്‍ നമ്മുടെ അനുമതിയില്ലാതെ ചോര്‍ത്തുന്നത് തടയാനുള്ള ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാണ്.
വ്യാജ വാര്‍ത്തകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പുതിയ സംവിധാനം വരുന്നു. സാങ്കേതിക വിദഗ്ധനായ ഡാനിയേല്‍ സിറാഡ്സ്കി ആണ് ബിഎസ് ഡിറ്റക്ടര്‍ എന്ന പുതിയ സംവിധാന സഹായം വികസിപ്പിച്ചെടുത്തത്. ഗൂഗിള്‍, ഫെയ്സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളെല്ലാം ഈ ഡിറ്റക്ടര്‍ പ്ലഗ് ഇന്‍ ചെയ്യുന്നുണ്ട്. വ്യാജ വാര്‍ത്തയാണെന്ന് തിരിച്ചറിഞ്ഞാല്‍ അത്തരം ലിങ്കുകള്‍ സോഷ്യല്‍ മീഡിയകള്‍ ബ്ലോക്ക് ചെയ്യും.
ലോകത്തിലെ രാജ്യങ്ങളും സ്വതന്ത്യഭരണ പ്രദേശങ്ങളും അടക്കം 218 പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനം അടിസ്ഥാനമാക്കിയാണ് പാസ്പോര്‍ട്ടിന്റെ മൂല്യം വിലയിരുത്തി ഹെന്‍ലി പട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ 177 രാജ്യങ്ങളിലേക്കും വിസയില്ലാതെ സന്ദര്‍ശനം അനുവദിക്കുന്നതാണ് ജര്‍മ്മന്‍ പാസ്പോര്‍ട്ട്. 176 രാജ്യങ്ങളുമായി സ്വീഡന് തൊട്ടുപിന്നിലുണ്ട്.
ഐറിഷ് ശാസ്ത്രജ്ഞരാണ് ‘മെസെന്ററി’ (Mesentery) എന്നറിയപ്പെടുന്ന പുതിയ അവയവം കണ്ടെത്തിയത്. ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് മെസെന്ററിയെ ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഇത് ഒരൊറ്റ അവയവമാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ എണ്ണം 79 ആയി.
ഒരേസമയം 300 പേര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ഓരോ യൂനിറ്റും ക്രമീകരിക്കുക. ഓരോ ഹോട്ട്സ്പോട്ടില്‍ നിന്നും 300 മീറ്റര്‍ പരിധിയിലാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്നത്. ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് വേഗം കുറയുന്ന ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ നിന്ന് വ്യത്യസ്തമായി എല്ലാവര്ക്കും ഒരേ വേഗത്തില്‍ ലഭ്യമാക്കുന്ന ഡെഡിക്കേറ്റഡ് കണക്ഷനുകളാണ് നിര്‍ദേശിച്ചിട്ടുള്ളത്.
ബയോമെട്രിക് വിവരങ്ങളും പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുള്ള മറ്റു വിവരങ്ങളും ചിപ്പിലും ഉള്പ്പെടുത്തിയിരിക്കുമെന്നതിനാല് ഇപാസ്പോര്‍ട്ട് ഇലക്ട്രോണിക് പരിശോധനയ്ക്കു വിധേയമാക്കാനാകും. പാസ്പോര്‍ട്ടിന്റെ ദുരുപയോഗം തടയുകയാണു ലക്ഷ്യം. വ്യാജ പാസ്പോര്‍ട്ടുകള്‍ക്കുള്ള സാധ്യത ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും.
യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനമാണ് ഈ അത്ഭുത യാത്രയ്ക്ക് സാക്ഷിയായത്. പുതുവത്സര ദിനമായ ജനുവരി ഒന്നിന് ഷാങ്ഹായില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഒരു ദിവസം പിന്നിലേക്ക് യാത്ര ചെയ്ത് 2016 ഡിസംബര്‍ 31ന് ലാന്‍ഡ് ചെയ്തത്. യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ യു.എ 890 ബോയിംഗ് 787909 വിമാനത്തിനാണ് ഈ അപൂര്‍വ ഭാഗ്യം ലഭിച്ചത്.