മൂന്നാമത് ചലച്ചിത്രോത്സവത്തില്‍ ജയരാജ് സംവിധാനം ചെയ്ത ഒറ്റാല് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചായിരുന്നു മേളയുടെ തുടക്കം. ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. 26ന് വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
മേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം മുഹമ്മദ് ദിയാദ് സംവിധാനം ചെയ്ത ക്ലാഷ് എന്ന ഈജിപ്ഷ്യന്‍ ചിത്രത്തിന്. മികച്ച സംവിധാനത്തിനുള്ള രജതചകോരം ക്ലെയര്‍ ഒബ്സ് ക്വുര്‍ സംവിധാനം ചെയ്ത യെസിം ഒസ്ത ലാഗുനാണ്. നിശാഗന്ധിയില്‍ നടന്ന വര്‍ണാഭമായ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
ഡിസംബര്‍ ഒമ്പതിനാണ് ചലച്ചിത്രമേള ആരംഭിച്ചത്. സമാപന ചടങ്ങില്‍ ക്ഷണക്കത്തുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. നിലവില്‍ ഗെസ്റ്റുകളടക്കം 3,000 പേരെ മാത്രമേ നിശാഗന്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയൂ.
വ്യത്യസ്ത പാക്കേജുകളിലുള്ള മികച്ച സിനിമകള്‍ അവസാന വട്ടം കാണാനുള്ള തിരക്കിലാകും ഇന്ന് ചലച്ചിത്ര ആസ്വാദകര്‍. സമാപന ദിവസമായ നാളെ അഞ്ച് മണിയോടെ പ്രദര്‍ശനങ്ങള്‍ അവസാനിക്കും. ഏഴാമത്തെ ദിവസമായ ഇന്ന് 62 സിനിമകളാണ് 13 തീയറ്ററുകളിലായി പ്രദര്‍ശിപ്പിക്കുക.
ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് 63 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്തര്‍ദേശീയ മത്സര വിഭാഗത്തില്‍ 3 സിനിമകള്‍ മാറ്റുരയ്ക്കും. മലയാള സിനിമ വിഭാഗത്തില്‍ സജി പാലമേല്‍ ശ്രീധരന്റെ ആറടിയും പ്രദര്‍ശനത്തിനെത്തും.
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്നാരംഭിക്കും. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റി വച്ച പാസ് വിതരണമാണ് ഇന്ന് നടക്കുന്നത്.
അന്താരാഷ്ട്ര ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ 15 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ലോകസിനിമാ വിഭാഗത്തില്‍ 81 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
മലയാളികള്‍ കഥകളിലൂടെ വായിച്ചറിഞ്ഞ കൊച്ചുണ്ണിയുടെ ജീവിതം നിവിൽ പോളി വെള്ളിത്തിരയിൽ ആവിഷ്കരിക്കാൻ ഒരുങ്ങുന്നു. റോഷന് ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രീ ഗോകുലം മൂവിസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
കുവൈറ്റ് യുദ്ധത്തെ ആസ്പദമാക്കിയുള്ള ‘ബേണിംഗ് വെല്‍സ്’ ആണ് തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമെന്ന് പ്രമുഖ ഹോളിവുഡ് സംവിധായകനും അവാര്‍ഡ് ജേതാവുമായ സോഹന്‍ റോയ് അറിയിച്ചു.