നിലവില്‍ വിദേശത്തു താമസിക്കുന്ന മലയാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു ഇ മെയില്‍ വഴി അപേക്ഷിക്കാം. അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും നാട്ടിലെ വ്യക്തിയെ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ ചുമതലപ്പെടുത്തുന്ന കത്തും സഹിതം ഇ-മെയില്‍ ആയി അപേക്ഷിക്കുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ന് ഏതാനും ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഷൊര്‍ണൂര്‍ ജങ്ഷന് യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഈ വര്‍ഷവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് സര്‍വിസിന് അനുമതിയില്ല. തുടര്‍ച്ചയായി നാലാം വര്‍ഷവും കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ കൊണ്ടുപോകുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത് നെടുമ്പാശ്ശേരിയില്‍ നിന്നാണ്.
300 മുതല്‍ 400 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന ബി 777200 ഇ.ആര്, ബി 777200 എല്‍.ആര്, എ 330300, എ 330200, ബി 787 ഡ്രീം ലൈനര്‍ തുടങ്ങിയ വിമാനങ്ങളുടെ സര്‍വിസിന് കരിപ്പൂരിലെ റണ്‍വേ അനുയോജ്യമാണെന്ന് അതോറിറ്റി സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിനുള്ള പ്രധാന തടസ്സമാണ് നീങ്ങിയത്.
കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ ഈ മാസം 31 വരെ ട്രെയിനുകള്‍ വൈകും. ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വൈകുന്നത്. മംഗലാപുരത്ത് നിന്ന് 11.45ന് പുറപ്പെടേണ്ട മംഗളൂരു കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി 75 മിനിറ്റ് വൈകിയേ പുറപ്പെടുകയുള്ളൂ.
ജസീറ എയര്‍വേയ്സ് കൊച്ചി സര്‍വീസ് ഇന്ന് ആരംഭിക്കും. വ്യാഴം, ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സര്‍വീസ് ഉണ്ടാവുക. പകല്‍ 12.45ന് കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കൊച്ചിയിലെത്തും.
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ വെച്ചാണ് യോഗം. ഈ വര്‍ഷത്തെ ഹജ്ജ് ക്വോട്ട കഴിഞ്ഞദിവസം കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യോഗം. സംസ്ഥാനത്തെ നറുക്കെടുപ്പിന്റെ തീയതി യോഗത്തില്‍ നിശ്ചയിക്കും.
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ 15 മുതല്‍ വീണ്ടും താല്‍ക്കാലികമായി അടച്ചിടും. വിമാനത്താവളത്തില്‍ അറ്റകുറ്റപണികളും റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം വര്‍ധിപ്പിക്കുന്ന ജോലികളും തിങ്കളാഴ്ച ആരംഭിക്കുന്ന സാഹചര്യത്തിലാണ് റണ്‍വേ അടച്ചിടുന്നത്. ആറര കോടി രൂപ ചെലവിലാണ് നിര്‍മ്മാണ ജോലികള്‍ നടക്കുന്നത്.
സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ കമ്പനികള്‍ കണ്ണൂരില്‍ നിന്ന് ചെന്നൈ, ഗാസിയാബാദ്, ബംഗളൂരു, ഹൂബ്ളി, ഡല്‍ഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ആഴ്ചയില്‍ എല്ലാ ദിവസവും ഈ സര്‍വീസ് ഉണ്ടായിരിക്കും.
ഇത്തവണയും കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് വിമാനങ്ങളില്ല. ഈ വര്‍ഷവും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.