ജസീറ എയര്‍വേസ് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസ് ജനുവരി 15ന് ആരംഭിക്കും. 34 ദീനാര്‍ മുതല്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന ബജറ്റ് സര്‍വിസ് കുവൈത്തിലെ പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസകരമാവും. തുടക്കത്തില്‍ ആഴ്ചയില്‍ നാലു ദിവസമാണ് സര്‍വിസ് ഉണ്ടാവുക.
ഡാന്‍ വിമാനയാത്രാ പദ്ധതിയില്‍ കേരളവും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഉഡാന്‍ പദ്ധതിക്ക് കീഴില്‍ ആഭ്യന്തര സര്‍വീസ് തുടങ്ങുക. കുറഞ്ഞ ചെലവില്‍ ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം ആരംഭിച്ചതാണ് ഉഡാന്‍ വിമാനയാത്രാ പദ്ധതി.
ട്രെയിന്‍ നിയന്ത്രണം മേയ് വരെ നീളും. ഡിസംബര്‍ 31വരെ നിയന്ത്രണമുണ്ടാവുമെന്നാണ് റെയില്‍വേ അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നത്. ഇതാണ് മേയ് വരെ നീട്ടിയത്. കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018ലെ ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച അപാകതകളില്ലാത്ത എല്ലാവര്ക്കും കവര്‍ നമ്പറുകള്‍ അയച്ചതായി അസി. സെക്രട്ടറി അറിയിച്ചു. എസ്.എം.എസ്, തപാല്‍ മുഖേനയാണ് കവര്‍ നമ്പര്‍ അയച്ചിട്ടുള്ളത്.
മൊബൈല്‍ ബാറ്ററിയും മറ്റും ഉപയോഗിച്ച് പ്രാദേശികമായി നിര്‍മിക്കുന്ന പവര്‍ ബാങ്കുകള്‍ വിമാനയാത്രയില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. ബാറ്ററി, സര്‍ക്യൂട്ട് എന്നീ ഘടകങ്ങളുപയോഗിച്ചാണ് ഇത്തരം പവര്‍ബാങ്കുകള്‍ പ്രാദേശികമായി നിര്‍മിക്കുന്നത്.
2018 മാര്‍ച്ച് വരെ ഒരു നിരക്കും തുടര്‍ന്ന് 2021 വരെയുള്ള ഓരോ വര്‍ഷത്തിലേക്കും നാലു ശതമാനം വര്‍ധിപ്പിച്ച നിരക്കുകളുമാണ് വിമാന കമ്പനികള്‍ക്ക് കൈമാറിയത്. 25 മെട്രിക് ടണ്‍ ഭാരമുള്ള ഒരു അന്താരാഷ്ട്ര വിമാനം കരിപ്പൂരിലിറങ്ങിയാല് 6000 രൂപയാണ് നല്‍കേണ്ടത്.
മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനകാലാവധി നീട്ടി. ആറ് മാസത്തേക്കാണ് പ്രവര്‍ത്തനകാലാവധി നീട്ടിയത്്. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയാണ് ഇക്കാര്യം അറിയിച്ചത്.
മലബാര്‍ മേഖലയുടെ സ്വപ്നമായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ അടുത്ത സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കിയാല്‍ എംഡി പി. ബാലകിരണ്‍.
കരിപ്പൂരില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ വിമാനത്താവളത്തിനകത്തേക്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജീവനക്കാര്‍ക്ക് നല്കുന്ന പ്രവേശന പാസിന്റെ പുറത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് സീല്‍ അടിച്ചുനല്‍കും.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും ദോഹയിലേക്ക് ജെറ്റ് എയര്‍വെയ്സില്‍ വരുന്നവര്‍ക്ക് വിസ മെസേജ് ആവശ്യമില്ല. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും ദോഹയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വിസ മെസേജ് സംവിധാനം നിര്‍ത്തലാക്കി.