കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ രണ്ടാം ഭാഗമായ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ സര്‍വീസ് ദീര്‍ഘിപ്പിക്കുന്നത്. നെഹ്റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്, ലിസ്സി, എംജി റോഡ്, മഹാരാജാസ് എന്നിവയാണ് മെട്രോ പുതിയ പാതയിലെ അഞ്ച് സ്റ്റേഷനുകള്‍.