സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി എട്ടുമുതല്‍ 12 വരെയുളള സര്‍ക്കാര്‍/എയ്ഡസ് സ്കൂളുകളിലെ ഏകദേശം 45000 ക്ലാസ് മുറികള്‍ ഹൈടെക് നിലവാരത്തിലാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധികരിച്ചു.
നോട്ടുകള്‍ക്ക് ക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തില്‍ കെട്ടിട നികുതി, വൈദ്യുതി ബില്‍, വെള്ളക്കരം, ടെലഫോണ്‍ ബില്‍, മോട്ടോര്‍ വാഹന നികുതി എന്നിങ്ങനെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് അടക്കേണ്ട ഫീസുകൾ നവംബർ 30 പിഴയില്ലാതെ അടയ്ക്കാൻ സമയം നൽകും.
നോട്ടുനിയന്ത്രണത്തിന്റെ പേരില്‍ വ്യാപാര മേഖല സ്തംഭിച്ചതില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
പിന്‍വലിച്ച 1000, 500 നോട്ടുകള്‍ മാറ്റി നല്‍കുന്നതിനും പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് ബാങ്ക് ഇടപാടുകള്‍ക്കും വേണ്ടിയാണ് ഞായറാഴ്ച തുറക്കുക.
ക്ഷേമനിധിപ്പെന്‍ഷന്‍, അബ്കാരി തൊഴിലാളി പെന്ഷന് എന്നിവ വാങ്ങുന്നവര്‍ വിവരങ്ങള്‍ നല്‍കണമെന്ന് അധികൃതർ അറിയിച്ചു.
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിനുളള അവസാന തീയതി നവംബര്‍ 15 വരെ നീട്ടി
അഞ്ഞൂറിന്റേയും ആയിരത്തിന്റെയും കറന്‍സികള്‍ പിന്‍വലിച്ചതിലൂടെ സാധാരണക്കാര്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാന്‍ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണു നടപടിയെന്നു വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
ഇക്കഴിഞ്ഞ പ്ളസ് ടു പരീക്ഷയ്ക്ക് സംസ്ഥാന സിലബസില്‍ പഠിച്ച്, എല്ലാ വിഷയങ്ങളിലും എ പ്ളസ് ലഭിച്ചവരും മറ്റു പിന്നാക്ക വിഭാഗത്തില്‍ പെട്ടവരുമായ 3000 വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ വര്‍ഷം സ്കോളര്‍ഷിപ്പ് നല്‍കും.
രാജ്യത്ത് 1,000, 500 രൂപ നോട്ടുകളുടെ വിനിമയം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിന് പുറമെ അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് ഫലവും പൊതുവെ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.
അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കെ.എസ്.ആര്.ടി.സി. യുടെ എല്ലാ ബസുകളിലും ഇന്ധനം പൂര്‍ണമായും സി.എന്‍.ജി. ആക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.