എയർ ഇന്ത്യ കോഴിക്കോട് നിന്നും റിയാദിലേക്ക് ആരംഭിക്കാനിരിക്കുന്ന വിമാന സർവീസ് വൈകാൻ സാധ്യത. റിയാദ് വിമാനത്താവളത്തില്‍ സര്‍വീസിനാവശ്യമായ സമയക്രമം ലഭിക്കാത്തതാണ് കാരണമാകുന്നത്.
സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. മൂന്നാര്‍, കല്പറ്റ, മാനന്തവാടി, തലശ്ശേരി, കട്ടപ്പന സര്‍ക്കാര്‍ കോളേജുകളിലാണ് കോഴ്സുകള്‍ അനുവദിച്ചത്.
സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 1000 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം നവംബര്‍ എട്ടിന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും.
ഉത്സവകാലം പ്രമാണിച്ച് കൊച്ചിയിൽ നിന്നുള്ള വിമാനയാത്രകളിൽ പ്രത്യേക ഓഫറുമായി ടൈഗര്‍ എയറും എയർ ഏഷ്യയും.
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡലിഗേറ്റ് റജിസ്ട്രേഷന് ഈ മാസം 5 മുതല്‍ 25 വരെ നടക്കും.
പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് അറിയിച്ചു.
മറ്റു ഭൂമിയില്ലാത്തവർക്ക് വീടുവെക്കാനായി ഗ്രാമപ്രദേശങ്ങളിൽ പത്ത് സെന്റും നഗരത്തില്‍ അഞ്ച് സെന്റും വരെ നെൽവയൽ നികത്താം. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്.
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി/ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്റ് വര്‍ക്ക് അക്കൗണ്ടന്‍സി/കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്ത്ഥികള്ക്കുള്ള് സ്കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ തീവണ്ടികള്‍ വെളിയിട വിസര്ജനവിമുക്തമാക്കാന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കേരളത്തെ ജനസാന്ദ്രതയേറിയ ആദ്യത്തെ വെളിയിടവിസര്‍ജനവിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നെടുമ്പാശ്ശേരിയിൽ നിന്നുള്ള പ്രതിവാര ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിച്ചു. ശീതകാല വിമാന സമയക്രമം നിലവിൽ വന്നതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള ഫ്ലൈറ്റുകളുടെ എണ്ണം 1142ല്‍നിന്നും 1280 ആയാണ് വർധിച്ചിരിക്കുന്നത്.