മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പന്‍ചോല എം.എല്‍.എ എം.എം. മണി, ഇന്ന് (നവംബര്‍ 22) വൈകുന്നേരം 4.30 ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും.
സംസ്ഥാനത്ത് പുതിയ 500 രൂപ നോട്ടുകൾ ആദ്യ ഘട്ടത്തിൽ എ.ടി.എമുകൾ വഴി വിതരണം ചെയ്താൽ മതിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശം നൽകി.
സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്ട്രേഷന് ഫീസ് അടയ്ക്കേണ്ടത് ഓൺലൈൻ വഴിയാക്കി.
സ്റ്റേഷനിലെ എല്ലാ നടപടിക്രമങ്ങളും കുറിക്കുന്ന ജനറല്‍ ഡയറി, കേസുകളുടെ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്.) എന്നിവയൊന്നും ഇനി കടലാസില്‍ പാടില്ല. എഫ്.ഐ.ആറിന്റെ പ്രിന്റ് ഔട്ട് എടുത്താണ് കോടതിയില്‍ ഹാജരാക്കേണ്ടത്.
നേരത്തെ എട്ടിന് തുടങ്ങി 23ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് 16ന് സോഷ്യല്‍ സയന്‍സ് പരീക്ഷ നടത്താനിരുന്നത് മാറ്റി പകരം ഫിസിക്സ് ആക്കിയിട്ടുണ്ട്.
500 രൂപയുടെ നോട്ടുകള്‍ വിതരണം തുടങ്ങിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് അയവുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇപ്പോള്‍ എത്തിയിരിക്കുന്നത് പ്രശ്നം പരിഹരിക്കാന്‍ വേണ്ടത്രയില്ല. ഒരു പെട്ടിയില്‍ അഞ്ചുകോടിരൂപ വീതമുള്ള 30 പെട്ടി നോട്ടാണ് എത്തിയിട്ടുള്ളത്.
കള്ളപ്പണം പുതിയ നോട്ടാക്കി മാറ്റാന്‍ ചിലര്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ സംശയം തോന്നിയാല്‍ ചെറിയ നിക്ഷേപങ്ങളും നിരീക്ഷിക്കും.
ആം ആദ്മി ബിമ യോജനയുടെ 2016-17 വര്‍ഷത്തേക്കുളള രജിസ്ട്രേഷന് നടപടികള്‍ അക്ഷയ കേന്ദ്രം വഴി ആരംഭിച്ചു. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പോളിസി സര്‍ട്ടിഫിക്കറ്റ് രജിസ്ട്രേഷന് സമയത്ത് തന്നെ ലഭിക്കും.
school fees for n fee app
federal bank atm