നോട്ട് പ്രതിസന്ധിയും ചില്ലറക്ഷാമവും തീര്‍ത്ഥാടനത്തെ ബാധിച്ചതോടെയാണ് ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് കാണിക്കയര്‍പ്പിക്കാന്‍ ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്
തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക കേന്ദ്രങ്ങളില്‍ നടക്കുന്ന സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് തിരുവനന്തപുരത്ത് നിര്‍വഹിച്ചു.
ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് കൈത്തറി യൂണിഫോം. സൗജന്യമായാണ് ഇത് നല്‍കുക.
വിവാഹമോചനം നേടുന്നതോടെ നിയമത്തിന്റെ ആനുകൂല്യം നഷ്ടമാകുമെന്ന രീതിയില്‍ ഈ നിയമത്തിന് സമയപരിധി ഇല്ലെന്ന് കോടതി വ്യക്തമാക്കി.
സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫ് വ്യാഴാഴ്ച കരിദിനം ആചരിക്കും.
വിമാനത്താവളുമായി ബന്ധപ്പെട്ടുളള പ്രധാന മൂന്ന് ഉത്തരവുകളാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
തിരുവനന്തപുരം:അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ മാറിയെടുക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പ്രത്യേക കൗണ്ടർ തുറന്നു. ഇരുപത്തിനാല് മണിക്കൂറും കൗണ്ടറിൽ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാര്‍ക്ക് അസാധുവായ 500,1000 രൂപ നോട്ടുകള്‍ ഈ കണ്ടറുകളിലൂടെ മാറ്റി വാങ്ങാവുന്നതാണ്. അതിനിടെ അസാധു നോട്ടുകളുടെ വിനിമയം അനുവദിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് നിക്ഷേപകര്‍ ഒരാഴ്ച കൊണ്ട് 20 കോടിരൂപയുടെ നിക്ഷേപങ്ങൾ പിൻ വലിച്ചു. ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ സ്തംഭിച്ച […]
ബാങ്കുകള്‍ വഴി പുതിയ 500 നോട്ടുകള്‍ ഉടന്‍ വിതരണം ചെയ്യേണ്ടതില്ലെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. 500 രൂപയുടെ നോട്ടുകള്‍ എ.ടി.എമ്മുകളിലൂടെ മാത്രം വിതരണം ചെയ്യാനാണ് തീരുമാനം.
ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പേര് മാറ്റിയതായി ദേവസ്വം ബോര്‍ഡ്. ക്ഷേത്രത്തിന്റെ പേര് ‘അയ്യപ്പ സ്വാമി ക്ഷേത്രം’ എന്ന് മാറ്റിയതായി ദേവസ്വം ബോര്‍ഡ് ഉത്തരവ് ഇറക്കി. ഉത്തരവ് വെബ്സൈറ്റിലും പ്രസിന്ധീകരിച്ചു.
നോട്ട് അസാധുവാക്കിയതിനുശേഷമുളള 10 ദിവസത്തിനിടെ, ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള കച്ചവടം വര്‍ധിച്ചത് 400 ശതമാനംവരെ. കച്ചവടസ്ഥാപനങ്ങളില്‍ ഇതിനായി ഉപയോഗിക്കുന്ന കാര്‍ഡ് സൈ്വപ്പിങ് മെഷീന് (പോയന്റ് ഓഫ് സെയില്‍ പി.ഒ.എസ്.) യന്ത്രങ്ങള്‍ക്കും ആവശ്യക്കാര്‍ കുത്തനെകൂടി.