എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകള്‍ക്ക് ഓസ്ട്രേലിയയില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് പ്രകാരം എല്ലാ എന്‍ജിനീയറിംഗ് ഡിസിപ്ലിനുകളിലുമുള്ള സ്കില്‍ഡ് വര്‍ക്കര്‍മാര്‍ക്കും വന്‍ ഡിമാന്‍ഡാണ് ഓസ്ട്രേലിയയിലുള്ളത്.
ബ്രിഡ്ജിംഗ് വിസ ബിക്കുള്ള ഫേസ്-ടു-ഫേസ് അപേക്ഷകള്‍ അധികകാലം സ്വീകരിക്കില്ലെന്നാണ് ദി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇമിഗ്രേഷന്‍, ഓസ്ട്രേലിയ മുന്നറിയിപ്പേകിയിരിക്കുന്നത്. അതിനാല്‍ ഇവിടേക്ക് യാത്രചെയ്യുന്നതിന് മൂന്നോ നാലോ ആഴ്ചകള്‍ക്ക് മുമ്പെങ്കിലും ബ്രിഡ്ജിംഗ് വിസക്ക് അപേക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.
ഓസ്ട്രേലിയയിലെ ക്യൂണ്സ്ലാന്ഡ് സംസ്ഥാനം ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കി. ചില പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഓസ്ട്രേലിയയില്‍ കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടികളാരംഭിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ ഇക്കഴിഞ്ഞ ജൂലൈ ആദ്യം വന്‍ മാറ്റങ്ങളുണ്ടാകാന്‍ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പ്.
ഓസ്ട്രേലിയയില്‍ 2018ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്ന ജോലികളുടെ പട്ടിക ദി ഓസ്ട്രേലിയന്‍ ടാക്സ് ഓഫീസ് പുറത്ത് വിട്ടു. ഇവയില്‍ മെഡിക്കല്‍ പശ്ചാത്തലത്തിലുള്ള ജോലികളാണുള്ളത്. നിരവധി വര്‍ഷങ്ങളിലെ പഠനവും ദീര്‍ഘമായ പ്രവര്ത്തിസമയവുമുള്ള ജോലികളാണിവ.
ഓസ്ട്രേലിയയിലെത്തുന്ന ടെംപററി ഫോറിന് വര്‍ക്കര്‍മാരില്‍ നിശ്ചിത ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിദേശ ജോലിക്കാര്‍ക്ക് മാത്രമേ വിസ ലഭിക്കുകയുള്ളൂ. ചില വിസകള്‍ ലഭിക്കണമെങ്കില്‍ അവര്‍ ഓസ്ട്രേലിയയില്‍ തങ്ങുന്ന കാലത്തിനിടയില്‍ പര്യാപ്തമായ ആരോഗ്യ ഇന്‍ഷുറന്‍സുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നതും നിര്‍ബന്ധമാണ്.
വിദേശത്ത് പഠിക്കാന്‍ ഏറ്റവും ഉചിതമായ ഇടം നിലവില്‍ ഓസ്ട്രേലിയ ആയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കുടിയേറ്റ വിരുദ്ധ നയങ്ങള്‍ മൂലം യുഎസും യുകെയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം തികച്ചും അനിശ്ചിതത്വം നിറഞ്ഞ ഡെസ്റ്റിനേഷനുകളായി മാറിയിരിക്കുകയാണ്.
ഓസ്ട്രേലിയന്‍ റോഡുകളില്‍ വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷ കഠിനമാവുകയാണ്. നിലവില്‍ നിന്ന് വ്യത്യസ്തമായി പിടിയിലായാല്‍ അധികമായി അഞ്ച് ഡീമെറിറ്റ് പോയിന്റുകളാകും നിങ്ങളുടെ ലൈസന്‍സില്‍ വീഴുക.
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്ത നഗരമായ മെല്‍ബണില്‍ വീട് വിലയില്‍ ഇടിവ്. കഴിഞ്ഞ മാസം -0.9 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ക്വാര്‍ട്ടറില്‍ -1.8 ശതമാനവും വിലക്കുറവുണ്ടായിട്ടുണ്ട്.
വിദേശികള്‍ക്കേറെ പ്രിയപ്പെട്ടനടാണ് കേരളം. കേരളം തങ്ങള്‍ക്ക് കേവലം ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമല്ല എന്ന് തെളിയിച്ചുകൊണ്ട് കേരളത്തിനു കൈത്താങ്ങുമായി അനേകം വിദേശ രാജ്യങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഗള്‍ഫ് നാടുകള്‍ക്ക് പുറമേ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കേരളത്തിന് സഹായ വാഗ്ദാനങ്ങളുണ്ട്.