
ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ വിവിധ സബര്‍ബുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വര്‍ധിച്ച് വരുന്നു. ഇതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ കഴിയുന്ന മില്യണ്‍ കണക്കിന് പേര്‍ക്ക് വര്‍ഷം തോറും വന്‍ തുകകള്‍ അധികമായി ചെലവഴിക്കേണ്ടി വരുന്നതായുള്ള റിപ്പോര്‍ട്ട് പുറത്ത്. മെല്‍ബണിന്റെ ഔട്ടര്‍ സബര്‍ബുകളില്‍ ജീവിക്കുന്ന 1.4 മില്യണ്‍ പേര്‍ക്കും സിഡ്നി, ബ്രിസ്ബാന്‍ എന്നിവിടങ്ങളിലെ സബര്‍ബുകളില്‍ കഴിയുന്ന ഓരോ മില്യണ്‍ പേര്‍ക്കും ഈ പ്രയാസങ്ങളുണ്ട്.
പെര്‍ത്തിലെയും അഡലെയ്ഡിലെയും സബര്‍ബുകളില്‍ കഴിയുന്ന ആയിരക്കണക്കിന് പേര്‍ക്കും ഇത്തരം ബുദ്ധിമുട്ടുകളും അധികച്ചെലവുകളും അഭിമുഖീകരിക്കേണ്ടി വരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരക്കാര്‍ക്ക് പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് സൗകര്യം നടന്നെത്താവുന്ന അകലത്തില്ലാത്ത അവസ്ഥ പോലുമുണ്ട്. ഇന്‍ഫ്രാസ്ട്രക്ചര്‍ ഓസ്ട്രേലിയ ആണ് ഈ വസ്തുതകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഇവര്‍ക്ക് ജോലിക്ക് പോകാനായി പൊതു ഗതാഗത സൗകര്യം ലഭിക്കാന്‍ പോലും വളരെ ദൂരം അധികമായി സഞ്ചരിക്കേണ്ടി വരുന്നുവെന്നും അധികച്ചെലവുണ്ടാകുന്നുവെന്നുമാണ് വ്യക്തമായിരിക്കുന്നത്. ഇന്നര്‍ സിറ്റികളില്‍ അടിസ്ഥാന ഗതാഗത പേരിന് മാത്രമായ അവസ്ഥയാണ് ഇത്തരം വൈഷമ്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. ഇത്തരക്കാരില്‍ നല്ലൊരു വിഭാഗം പേര്‍ ഇതിനെ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയും അത് കാരണം അധികച്ചെലവുണ്ടാവുകയും ഗതാഗതക്കുരുക്ക് വര്‍ധിക്കുകയും ചെയ്യുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.