Currency

ഓസ്ട്രേലിയന്‍ പൗരത്വത്തിനുള്ള അപേക്ഷകള്‍ നിരസിക്കുന്നത് വര്‍ധിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, November 7, 2018 11:56 am

ഓസ്ട്രേലിയ: ഓസ്ട്രേലിയന്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ വിവിധ കാരണങ്ങളാല്‍ നിരസിക്കുന്നത് വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യക്കാരടക്കം 4000ത്തില്‍ അധികം സിറ്റിസണ്‍ഷിപ്പ് അപേക്ഷകളാണ് ഓസ്ട്രേലിയ നിരസിച്ചിരിക്കുന്നത്.

നിരവധി പൗരത്വ അപേക്ഷകളാണ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തള്ളുന്നത്. 2018ല്‍ ഇത്തരത്തില്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ഹോം അഫയേര്‍സ് നിരസിച്ച സിറ്റിസണ്‍ഷിപ്പ് അപേക്ഷകളുടെ കണക്കുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല. 2016-17 കാലത്ത് ഡിപ്പാര്‍ട്മെന്റ് 4151 സിറ്റിസണ്‍ഷിപ്പ് അപേക്ഷകളാണ് നിരസിച്ചിരിക്കുന്നത്. ഇതില്‍ 1866 പേരുടെ അപേക്ഷകള്‍ നിരസിച്ചത് സിറ്റിസണ്‍ഷിപ്പ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു.

ബാക്കിയുള്ളവരുടെ അപേക്ഷകള്‍ തള്ളിയത് ഐഡന്റിറ്റി തെളിയിക്കുന്നതില്‍ പിഴവ് സംഭവിച്ചതിനെ തുടര്‍ന്നും അല്ലെങ്കില്‍ പോലീസ് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നുമായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x