
ഓസ്ട്രേലിയ: ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതിനായി ഒരു പുതിയ ബിസിനസ് വിസ നവംബര്‍ 21ന് നിലവില്‍ വന്നു. സബ്ക്ലാസ് 408(ടെംപററി ആക്ടിവിറ്റി) വിസ എന്നാണിതിന്റെ പേര്. സൗത്ത് ഓസ്ട്രേലിയയിലെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സ്പെഷ്യല്‍ വിസയാണിത്. ഇതിന്റെ പൈലറ്റ് സ്‌കീം മൂന്ന് വര്‍ഷത്തേക്കായിരിക്കും റണ്‍ ചെയ്യുന്നത്. അതായത് 2021 നവംബര്‍ വരെ ഇത് നിലനില്‍ക്കും. ഈ സ്‌കീം നിലനില്‍ക്കുന്നത് വരെ ഈ വിസ അനുവദിക്കുന്നതില്‍ നിലവില്‍ പരിധികളൊന്നും നിശ്ചയിട്ടില്ലെന്നതും പ്രത്യേകതയാണ്.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം അഫയേര്‍സാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റ് ബിസിനസ് വിസകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിട്ടാണീ വിസ പ്രവര്‍ത്തിക്കുന്നത്. അതായത് മറ്റ് ബിസിനസ്, ഇന്നൊവേഷന്‍ വിസകളെ പോലെ ചുരുങ്ങിയ നിക്ഷേപം ഇതിന് നിര്‍ബന്ധമല്ല. ഓസ്ട്രേലിയയിലേക്കുള്ള മറ്റ് മിക്ക ബിസിനസ് വിസകള്‍ക്കും ചുരുങ്ങിയത് രണ്ട് ലക്ഷം ഡോളര്‍ നിക്ഷേപം വേണമെന്നുണ്ട്. സബ്ക്ലാസ് 408(ടെംപററി ആക്ടിവിറ്റി) വിസക്ക് ഫെഡറല്‍ ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്.
ഈ വിസ ലഭിക്കുന്നവരെ മൂന്ന് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ തങ്ങാന്‍ അനുവദിക്കുന്നതായിരിക്കും. ഇതിന് അപേക്ഷിക്കുന്നവര്‍ക്ക് തങ്ങളുടെ കുടുംബത്തെയും ഈ വിസ അപേക്ഷകളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഈ വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് ചുരുങ്ങിയത് 45 വയസെങ്കിലും പ്രായം നിര്‍ബന്ധമാണ്. ഇതിന് പുറമെ ഇവര്‍ക്ക് ഇവിടെ ബിസിനസ് സ്ഥാപിക്കുന്നതിനായി സൗത്ത് ഓസ്ട്രേലിയന്‍ സര്‍ക്കാരില്‍ നിന്നും ഒരു എന്‍ഡോഴ്സ്മെന്റും നിര്‍ബന്ധമാണ്. അപേക്ഷകര്‍ ഒരു ശക്തമായ ബിസിനസ് പ്ലാനും സ്റ്റേറ്റ് ഗവണ്‍മെന്റിന് സമര്‍പ്പിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.