Currency

Australia

ഫൂട്ട്പാത്തുകളിൽ ഇനി നട്ടുകാർക്കും പൂന്തോട്ടം ഒരുക്കാം

ബ്രിസ്ബൻ: ബ്രിസ്ബനിലെ നടപ്പാതകളിൽ പൂന്തോട്ടമൊരുക്കാൻ സമീപവാസികൾക്കും കൗൺസിൽ അനുവാദം നൽകി. ചൊവ്വാഴ്ച പുറത്തിയ പുതിയ ഗൈഡ്ലൈൻസ് അനുസരിച്ച് തങ്ങളുടെ വീടിനു മുന്നിലെ റോഡരികിൽ പ്രദേശവാസികൾക്ക് പൂന്തോട്ടം ഒരുക്കാവുന്നതാണ്. അതേസമയം കൗൺസിലിന്റെ ഈ തീരുമാനത്തിനെതിരെ വിമർശനവും ഉയർന്നു കഴിഞ്ഞു. കാൽനടയാത്രക്കാർക്ക് നടക്കാനുള്ള സൗകര്യം ഇല്ലാതെയാകും എന്നതാണു പ്രധാന വിമർശനം. പരിസ്ഥിതി, പാർക്ക് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ബ്രിസ്ബൺ സിറ്റി കൗൺസിൽ ചെയർമാൻ ഡേവിഡ് മക്ലക്ലാൻ പറയുന്നത് കൗൺസിലിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി പ്രദേശവാസികൾക്ക് നടപ്പാതകളിൽ പൂന്തോങ്ങൾ ഒരുക്കാവുന്നതാണെന്നും പൊതു നിരത്തുകളുടെ […]

കുടിയേറ്റം വൻതോതിൽ വർധിപ്പിക്കണമെന്ന് ആസ്ട്രേലിയയിലെ ബിസിനസ് സമൂഹം

ബ്രിസ്‌ബേൻ: ആസ്ട്രേലിയയിലെ ചെറുകിട നഗരങ്ങളിലേക്കുള്ള കുടിയേറ്റം വൻ തോതിൽ വർധിപ്പിച്ചില്ലെങ്കിൽ രാജ്യത്തിന് സാമ്പത്തിക വളർച്ച നിലനിറുത്താനാകില്ലെന്നു വൻകിട ബിസിനസ് മേധാവികൾ. ആസ്ട്രേലിയയിലേക്കു കുടിയേറുന്നവരിൽ ഭൂരിഭാഗവും മെൽബൺ, സിഡ്നി തുടങ്ങിയ വൻ നഗരങ്ങളിൽ ജോലിചെയ്തു ജീവിക്കുവാനാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ ജനസംഖ്യ കുറയുകയാണെന്നും ഇത് അവിടെങ്ങളിലെ പല ബിസിനസുകളെയും ബാധിക്കുന്നുവെന്നുമാണ് കണ്ടെത്തൽ. ഷെൽ ആസ്ട്രേലിയയുടെ ചെയർമാൻ ആന്‍ഡ്രൂ സ്മിത്താണ് വടക്കൻ മേഖലയിലേക്ക് കുടിയേറ്റം വർധിപ്പിക്കണമെന്നും അങ്ങനെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ വേഗം കൂട്ടാമെന്നും അവകാശപ്പെട്ടു ആദ്യം രംഗത്തെത്തിയത്. […]

ക്യുൻസ്‌ലന്റിൽ അധ്യാപകര്‍ക്കെതിരെ അതിക്രമം വർധിക്കുന്നു- അധ്യാപക ജോലിക്ക് ആളില്ലാതെ സ്‌കൂളുകൾ

ബ്രിസ്‌ബേൻ : വിദ്യാർത്ഥികളിൽ നിന്നും അധ്യാപകര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ അധ്യാപന ജോലി സ്വീകരിക്കാന്‍ ക്യുൻസ്‌ലന്റിൽ ഉദ്യോഗാർത്ഥികൾ മടിക്കുകയാണെന്ന് റിപ്പോർട്ടുകൾ. അറിവുകള്‍ പകര്‍ന്നുതരുന്ന അധ്യാപകരെ ബഹുമാനിക്കണമെന്നു കുട്ടികൾക്ക് ചൊല്ലിക്കൊടുത്തിരുന്ന കാലം ആസ്‌ട്രേലിയയിൽ മണ്മറഞ്ഞന്നാണ് അധ്യാപകർക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ വെളിവാക്കുന്നത്. അധ്യാപകര്‍ക്കെതിരേ മാതാപിതാക്കള്‍ ഉയര്‍ത്തുന്ന ആക്രമണ ഭീഷണികളും പീഡനങ്ങളും ചെറുതല്ല. അധ്യാപകര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം അതിക്രമങ്ങൾ തടയുന്നതിന് ജനങ്ങളെ ബോധവാന്മാരാക്കാൻ ക്യുൻസ്‌ലാൻഡ് സർക്കാർ “നമ്മുടെ ജീവനക്കാരെ ബഹുമാനിക്കുക” എന്ന പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കി […]

Top
x