60 ശതമാനം ആളുകളും ജീവിതത്തിൽ പല സമയങ്ങളിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടെന്നും ഇവരിൽ 34 ശതമാനം ആളുകൾക്ക് ഇത്തരം സാഹചര്യങ്ങളിൽ മറ്റാരിൽ നിന്നും സ്വാന്തനമോ ആശ്വാസമോ ലഭിക്കാറില്ലെന്നും സർവ്വേഫലം വ്യക്തമാക്കുന്നു.
പൊതുസ്ഥലത്തെ ജനനേന്ദ്രിയ-നിതംബ നഗ്നതാപ്രദർശനം വിലക്കിക്കൊണ്ടും കുറ്റകൃത്യമാക്കിക്കൊണ്ടും ഇപ്പോൾ പ്രത്യേക നിയമം തന്നെയാണു കൊണ്ട് വന്നിരിക്കുന്നത്.
ബാക്ക്പേക്കർമാർക്ക് അമിത നികുതി ഏർപ്പെടുത്തിയതോടെ ഓസ്ട്രേലിയയിൽ ജോലി ചെയ്യാനെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കുറയുമെന്ന് റിപ്പോർട്ട്. ഇത് പഴം, പച്ചക്കറി വിപണിയെ സാരമായി ബാധിക്കാനും സാധ്യതയുണ്ടെന്ന് സൗത്ത് ഓസ്ട്രേലിയൻ സെനറ്റർ ആയ നിക്ക് സെനഫോൺ മുന്നറിയിപ്പ് നൽകുന്നു.
ഓസ്ട്രേലിയയിലെ ഇന്ത്യക്കാരനായ വ്യവസായി പങ്കജ് ഓസ്വാളും ഭാര്യ രാധികയും നല്കിയ നഷ്ടപരിഹാരക്കേസ് 11 കോടി ഡോളറിന് (ഏകദേശം 737 കോടി രൂപ) ഒത്തുതീര്‍പ്പായി.
യൂക്കാലിപ്സ് വർഗത്തിൽപ്പെട്ട ഗംട്രീയിൽ നിന്നും ലഭിക്കുന്ന ഓയിൽ കാർബണിന്റെ സാന്നിധ്യം കുറവുള്ള ഇന്ധനമായിരിക്കുമെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ കാർസ്റ്റ്യൺ കുൽഹെം പറയുന്നു.
ഓസ്ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് ഔദ്യോഗിക കണക്കുകൾ. 5.6 ശതമാനമാണു ആഗസ്റ്റിലെ കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്.
രാജ്യത്തെ ആറിലൊരാൾ സമയത്തിനു ഭക്ഷണം ലഭിക്കാത്ത അവസ്ഥ അഭിമുഖീകരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന സർവ്വേഫലം തെളിയിക്കുന്നു. രണ്ടായിരത്തിലധികം ജീവകാരുണ്യസംഘടനകൾ രാജ്യത്തുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
സ്മാർട്ട്ഫോണുകളെ വാട്ടർപ്രൂഫ് ആക്കാനുള്ള പുതിയ സംവിധാനവുമായി ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ.
ക്വീന്‍സ്ലാൻഡില്‍ ആറും ന്യൂ സൗത്ത് വെയില്‍സില്‍ അഞ്ചും വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ ഒരു സൗരോര്‍ജ വൈദ്യുതി ഉല്പാദന കേന്ദ്രവും ആരംഭിക്കും. ഇതോടെ 720 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഓസ്ട്രേലിയയിലെ സ്കൂളുകളിൽ തങ്ങൾ സുരക്ഷിതരല്ലെന്ന് രാജ്യത്തെ വിദ്യാർത്ഥികളിൽ ഏറിയപങ്കും വിശ്വസിക്കുന്നതായി റിപ്പോർട്ട്.