ഓസ്ട്രേലിയയിൽ അവശ്യമരുന്നുകൾക്ക് വില കുറയും. അടുത്ത മാസം മുതൽ രണ്ടായിരം മരുന്നുകളൂടെ വില കുറയ്ക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇരുപത് ശതമാനം വരെ വിലക്കുറവാണു ഉണ്ടാകുക.
ബ്രിസ്ബേൺ: ഓസ്ട്രേലിയയിൽ അവശ്യമരുന്നുകൾക്ക് വില കുറയും. അടുത്ത മാസം മുതൽ രണ്ടായിരം മരുന്നുകളൂടെ വില കുറയ്ക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇരുപത് ശതമാനം വരെ വിലക്കുറവാണു ഉണ്ടാകുക. ഡയബറ്റിസ്, അസ്ഥിക്ഷയ രോഗങ്ങളുള്ളവർക്ക് ഇതുവഴി വർഷം 400 ഡോളർവരെ ലാഭിക്കാനാകുമെന്ന് ആരോഗ്യമന്ത്രി സുസ്സൻ ലേ പറഞ്ഞു.
വില കുറയുന്ന മരുന്നുകളിൽ 80 ശതമാനം മരുന്നുകളുടെ വിലക്കുറവ് ആണു രോഗികൾക്ക് നേരിട്ട് ലഭിക്കുക. 20 ശതമാനം മരുന്നുകളുടെയും വിലക്കുറവ് നികുതിദായകർക്കാണ് നേട്ടം ഉണ്ടാക്കുക. ഒക്റ്റോബർ ഒന്ന് മുതലാണു വിലക്കുറവ് പ്രാബല്യത്തിൽ വരിക. ഇതുവഴി നാലു വർഷം കൊണ്ട് 900 ദശലക്ഷം ഡോളർ ലാഭിക്കാമെന്നാണു കരുതുന്നതെന്ന് സൂസ്സൻ ലേ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.