കവലി നിയന്ത്രണം കൂടുതൽ കർക്കശമാക്കുന്നതോട് കൂടി ക്യൂൻസ്ലാൻഡിലെ പുകവലിക്കാർ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. വ്യാഴാഴ്ച മുതൽ ബസ് സ്റ്റോപ്പുകൾ, ടാക്സി വ്യൂഹങ്ങൾക്ക് സമീപം, ഷോപ്പിംഗ് മാളുകൾ, നീന്തൽ കുളങ്ങൾ, സ്കേറ്റ് പാർക്കുകൾ എന്നിവിടങ്ങളിൽ കൂടി പുകവലി നിരോധിച്ചിരിക്കുകയാണ്.
ബ്രിസ്ബൺ: പുകവലി നിയന്ത്രണം കൂടുതൽ കർക്കശമാക്കുന്നതോട് കൂടി ക്യൂൻസ്ലാൻഡിലെ പുകവലിക്കാർ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. വ്യാഴാഴ്ച മുതൽ ബസ് സ്റ്റോപ്പുകൾ, ടാക്സി വ്യൂഹങ്ങൾക്ക് സമീപം, ഷോപ്പിംഗ് മാളുകൾ, നീന്തൽ കുളങ്ങൾ, സ്കേറ്റ് പാർക്കുകൾ എന്നിവിടങ്ങളിൽ കൂടി പുകവലി നിരോധിച്ചിരിക്കുകയാണ്.
രാജ്യത്തെ പുകവലി വിമുക്തമാക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് ക്യൂൻസ്ലാൻഡ് ആരോഗ്യമന്ത്രിയായ കാമറൂൺ ഡിക്ക് പറഞ്ഞത് പുകവലി രാജ്യത്തിനൊരു ബാധ്യതയാണെന്നാണ്. ക്യൂൻസ്ലാൻഡിൽ 3700 ആളുകളാണു ഓരോ വർഷവും പുകവലി അനുബന്ധ രോഗങ്ങൾ മൂലം മരിക്കുന്നതെന്നും ഇതുപ്രകാരം ദിവസവും ശരാശരി പത്ത് പേരുടെ ജീവനാണു നഷ്ടമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്യൂൻസ്ലാൻഡിലെ 88 ശതമാനം ആളുകളൂം പുകവലിക്കാത്തവരാണെന്നും അതിനാൽ പുകവലിക്കുന്നവർ ഇവർക്കൊരു ബാധ്യതയും ശല്യവും ആണെന്നും അദ്ദേഹം ഓർമിപ്പിച്ചു. 2017 ഫെബ്രുവരി ഒന്നു മുതൽ ജെട്ടികൾ, പിക്നിക് സ്ഥലങ്ങൾ, പൊതുശൗചാലയങ്ങൾ എന്നിവയുടെ പത്ത് മീറ്റർ ചുറ്റളവിൽ പുകവലി നിരോധിക്കാനും തീരുമനിച്ചിട്ടുണ്ട്. ലോകത്തിലെ പ്രഥമ പുകവലിരഹിത രാജ്യമായി മാറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഓസ്ട്രേലിയ പടിപടിയായുള്ള പുകവലി നിരോധനം നടപ്പിലാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.