Currency

ഫൂട്ട്പാത്തുകളിൽ ഇനി നട്ടുകാർക്കും പൂന്തോട്ടം ഒരുക്കാം

സ്വന്തം ലേഖകൻWednesday, August 31, 2016 6:21 am

ബ്രിസ്ബൻ: ബ്രിസ്ബനിലെ നടപ്പാതകളിൽ പൂന്തോട്ടമൊരുക്കാൻ സമീപവാസികൾക്കും കൗൺസിൽ അനുവാദം നൽകി. ചൊവ്വാഴ്ച പുറത്തിയ പുതിയ ഗൈഡ്ലൈൻസ് അനുസരിച്ച് തങ്ങളുടെ വീടിനു മുന്നിലെ റോഡരികിൽ പ്രദേശവാസികൾക്ക് പൂന്തോട്ടം ഒരുക്കാവുന്നതാണ്. അതേസമയം കൗൺസിലിന്റെ ഈ തീരുമാനത്തിനെതിരെ വിമർശനവും ഉയർന്നു കഴിഞ്ഞു. കാൽനടയാത്രക്കാർക്ക് നടക്കാനുള്ള സൗകര്യം ഇല്ലാതെയാകും എന്നതാണു പ്രധാന വിമർശനം.

പരിസ്ഥിതി, പാർക്ക് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ബ്രിസ്ബൺ സിറ്റി കൗൺസിൽ ചെയർമാൻ ഡേവിഡ് മക്ലക്ലാൻ പറയുന്നത് കൗൺസിലിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി പ്രദേശവാസികൾക്ക് നടപ്പാതകളിൽ പൂന്തോങ്ങൾ ഒരുക്കാവുന്നതാണെന്നും പൊതു നിരത്തുകളുടെ സൗന്ദര്യവത്കരണത്തിനു ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തവും ഇതുവഴി ഉറപ്പിക്കാനാകുമെന്നുമാണ്.

കാൽനടയാത്രക്കാർക്കായി റോഡിനും അതിരിനും ഇടയിൽ ചുരുങ്ങിയത് 1.2 മീറ്റർ എങ്കിലും വിട്ടിരിക്കണം എന്നതാണു പൂന്തോട്ടം ഒരുക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. നടപ്പാതയ്ക്ക് അടിയിലൂടെ കേബിളുകൾ, പൈപ്പുകൾ ഒന്നും കടന്നുപോകുന്നില്ലെന്ന കാര്യവും അന്വേഷിച്ച് ഉറപ്പ് വരുത്തണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x