Currency

സൗത്ത് ഓസ്ട്രേലിയയിലെ പാർക്കുകളിൽ ഡ്രോണുകൾക്ക് നിരോധനം

സ്വന്തം ലേഖകൻSaturday, September 3, 2016 12:18 pm

സൗത്ത് ഓസ്ട്രേലിയയിലെ പാർക്കുകളിൽ ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തി. പക്ഷികൾ അടക്കമുള്ള ജീവികളുടെ സ്വൈര്യവിഹാരത്തെ ഡ്രോണുകൾ പ്രതികൂലമായി ബാധിക്കുന്നത് മുൻ നിർത്തിയാണു നിരോധനം.

ബ്രിസ്ബൺ: സൗത്ത് ഓസ്ട്രേലിയയിലെ പാർക്കുകളിൽ ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തി. പക്ഷികൾ അടക്കമുള്ള ജീവികളുടെ സ്വൈര്യവിഹാരത്തെ ഡ്രോണുകൾ പ്രതികൂലമായി ബാധിക്കുന്നത് മുൻ നിർത്തിയാണു നിരോധനം.

പ്രത്യേക അനുമതിയില്ലാതെ ഇനിമുതൽ പാർക്കുകളിൽ ഡ്രോണുകൾ പറത്തുന്നവരിൽ നിന്നും 75 ഡോളർ പിഴ ഈടാക്കുന്നതായിരിക്കുമെന്ന് സൗത്ത് ഓസ്ട്രേലിയയിലെ എന്വിരോണ്മെന്റൽ റീജ്യണൽ പ്രൊഗ്രാം ഡയറക്റ്റർ ആയ ഗ്രാന്റ് പെൽട്ടൺ അറിയിച്ചു.

ഐര്‍ പെനിന്‍സുല, കംഗാരു ഐലന്‍ഡ് എന്നിവിടങ്ങളില്‍ ഡ്രോണുകളുടെ ഉപയോഗം കഴിഞ്ഞവര്‍ഷം വര്‍ധിച്ചുവെന്നും ഇതേതുടർന്ന് നിരവ്ധി പരാതികൾ ലഭിച്ചതായും അദ്ദേഹം അറിയിച്ചു. പുതിയ നിയമം പ്രദേശിക വന്യജീവികളെ സംരക്ഷിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x