ഏകാംഗ വിമാനത്തില്‍ ലോകം ചുറ്റി ആസ്ട്രേലിയന്‍ കൗമാരക്കാരന്‍ ലാക്ലാന്‍ സ്മാര്‍ട്ട് ചരിത്രം കുറിച്ചു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏകാംഗ വിമാനത്തിൽ ലോകം ചുറ്റിയ റെക്കോർഡ് ആണു ലാക്ലാൻ സ്വന്തം പേരിലാക്കിയിരിക്കുന്നത്. 18 വയസ്സും ഏഴ് മാസവും 21 ദിവസവും തികഞ്ഞ ശനിയാഴ്ചയാണ് 45000 കിലോമീറ്റര്‍ സഞ്ചരിച്ച് ലാക്ലാന്‍ തന്‍െറ ദൗത്യം പൂര്‍ത്തീകരിച്ചത്.
ബ്രിസ്‌ബേൻ: ഏകാംഗ വിമാനത്തില്‍ ലോകം ചുറ്റി ആസ്ട്രേലിയന്‍ കൗമാരക്കാരന്‍ ലാക്ലാന്‍ സ്മാര്‍ട്ട് ചരിത്രം കുറിച്ചു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏകാംഗ വിമാനത്തിൽ ലോകം ചുറ്റിയ റെക്കോർഡ് ആണു ലാക്ലാൻ സ്വന്തം പേരിലാക്കിയിരിക്കുന്നത്. 18 വയസ്സും ഏഴ് മാസവും 21 ദിവസവും തികഞ്ഞ ശനിയാഴ്ചയാണ് 45000 കിലോമീറ്റര്‍ സഞ്ചരിച്ച് ലാക്ലാന്‍ തന്‍െറ ദൗത്യം പൂര്‍ത്തീകരിച്ചത്.
19 വര്‍ഷവും ഏഴു മാസവും 15 ദിവസവും പ്രായമുള്ളപ്പോള്‍ ഈ നേട്ടം കരസ്ഥമാക്കിയ അമേരിക്കന്‍ കൗമാരക്കാരന്‍ മാറ്റ് ഗുത്മില്ലറിന്റെ റെക്കോർഡ് ഇതോടെ പഴങ്കഥയായി. രണ്ടരവര്‍ഷം നീണ്ട കഠിന പരിശീലനത്തിനു ശേഷമാണു ലാക്ലാൻ ലോകം ചുറ്റാൻ ഇറങ്ങിപ്പുറപ്പെട്ടത്. മര്‍കൂലയിലെ സണ്‍ഷൈന്‍ കോസ്റ്റ് വിമാനത്താവളത്തില്‍ ശനിയാഴ്ച ആസ്ട്രേലിയന്‍ സമയം രാവിലെ എട്ട് മണിക്ക് സിറസ് എസ്.ആര്‍ 22 വിമാനത്തിൽ ലാക്ലാൻ തന്റെ പര്യടനം പൂർത്തിയാക്കി തിരിച്ചെത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.