Currency

യുഎഇയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം

സ്വന്തം ലേഖകന്‍Wednesday, October 14, 2020 4:00 pm

അബുദാബി: യുഎഇയില്‍ സ്വദേശികള്‍ക്ക് 18 മാസം തൊഴില്‍ പരിശീലനം. സ്വകാര്യ മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതത് തസ്തികകളില്‍ നിയമനം നല്‍കും. വിവിധ മേഖലകളില്‍ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചു നിയമനം നല്‍കും. ബിരുദം, ബിരുദാനന്തര ബിരുദം, ഉന്നത വിദ്യാഭ്യാസം എന്നിങ്ങനെ പ്രത്യേക വിഭാഗമാക്കി തിരിച്ചാണ് നിയമനം.

സ്വദേശികള്‍ക്ക് ഏറ്റവും കുറഞ്ഞത് 6 മാസമെങ്കിലും പരിശീലനം നല്‍കണമെന്ന് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x