
അബുദാബി: സേവന സന്നദ്ധരായവര്‍ക്ക് അബുദാബി കമ്യൂണിറ്റി പൊലീസിന്റെ ഭാഗമാകാന്‍ അവസരം. കോവിഡ് വെല്ലുവിളികള്‍ക്കിടയിലും പദ്ധതിയുടെ ഭാഗമാകാന്‍ 1256 പേര്‍ മുന്നോട്ടുവന്നു. ഗതാഗത നിയന്ത്രണം മുതല്‍ അയല്‍വാസികള്‍ക്കിടയിലെ തര്‍ക്കം വരെ സംയമനത്തോടെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളവര്‍ക്ക് ‘നമ്മളെല്ലാം പൊലീസ്’ പദ്ധതിയില്‍ ചേരാം.
ഓണ്‍ലൈന്‍ ക്ലാസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ തിരഞ്ഞെടുക്കുമെന്ന് കമ്യൂണിറ്റി പൊലീസ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഹമൗദ് സായിദ് അല്‍ അഫാരി പറഞ്ഞു. അറബിക്, ഇംഗ്ലിഷ് ഭാഷകളിലാണ് ക്ലാസുകള്‍. പൊലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും ഇതുപകരിക്കും. വിവരങ്ങള്‍ക്ക് 800 1000 നമ്പറിലോ adpolice.gov.ae വെബ്‌സൈറ്റിലോ ബന്ധപ്പെടാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.