Currency

വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസ് തെരഞ്ഞെടുത്താലും ഇനി ട്യൂഷന്‍ ഫീസ് നല്‍കണം

സ്വന്തം ലേഖകന്‍Tuesday, August 25, 2020 5:39 pm

അബൂദബി: അബൂദബിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസ് തെരഞ്ഞെടുത്താലും ട്യൂഷന്‍ ഫീസ് പൂര്‍ണമായും നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടില്ല എന്ന പേരില്‍ സ്‌കൂള്‍ ബസ് ഫീസില്‍ ഇളവ് നല്‍കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സ്‌കൂളുകളില്‍ അധ്യയനം ആരംഭിക്കാനിരിക്കെ അബൂദബി ഡിപ്പാര്‍ട്ടുമെന്റ് ഓഫ് എഡുക്കേഷന്‍ ആന്‍ഡ് നോളജ് അഥവാ അഡക് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളെ ഉദ്ധരിച്ച് യുഎഇ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രക്ഷിതാക്കള്‍ തെരഞ്ഞെടുക്കുന്നത് ഓണ്‍ലൈന്‍ പഠനമായാലും സ്‌കൂളിലെ പഠനമായാലും ട്യൂഷന്‍ ഫീസ് പൂര്‍ണമായും നല്‍കണം. ഫുള്‍ഡേ, ഹാഫ്‌ഡേ, ഒന്നിടവിട്ട ദിവസങ്ങളിലെ പഠനം, ആഴ്ചകളിലെ പഠനം എന്നിങ്ങനെ ഏത് രീതി അവലംബിച്ചാലും ഫീസില്‍ മാറ്റമുണ്ടാവില്ല. ബസ് ഫീസ് കുറക്കാനും സ്‌കൂളുകള്‍ക്ക് കഴിയില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സ്‌കൂളില്‍ വിടാതെ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ മക്കള്‍ സ്‌കൂള്‍ സിസ്റ്റത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അവര്‍ക്ക് പഴയ ഗ്രേഡില്‍ മാത്രമേ പ്രവേശനം ലഭിക്കൂ എന്ന കാര്യം ഓര്‍ക്കണമെന്നും അഡെക് മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x