
അബുദാബി: മിനിറ്റുകള്‍ക്കകം കോവിഡ് ഫലം ലഭിക്കുന്ന ലേസര്‍ പരിശോധനാ കേന്ദ്രം യുഎഇയില്‍ വ്യാപിപ്പിച്ചു. ഇതര എമിറേറ്റില്‍ നിന്നും അബുദാബിയിലേക്ക് വരുന്നവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണിത്. 48 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ അബുദാബിയിലേക്കു പ്രവേശിപ്പിക്കൂ.
ലേസര്‍ ചികിത്സയ്ക്ക് പണവും സമയവും കുറവാണെന്നതാണ് പ്രത്യേകത. 50 ദിര്‍ഹമാണു നിരക്ക്. യുഎഇയുടെ വിവിധ ഭാഗങ്ങളിലായി 12 പരിശോധനാ കേന്ദ്രങ്ങളുണ്ട്. ഗന്തൂത്ത്, അല്‍ഹിലി വെഡിങ് സെന്റര്‍, അജ്മാന്‍ കേന്ദ്രങ്ങളില്‍ തമൂഹ് ഹെല്‍ത്ത് കെയര്‍ വെബ്‌സൈറ്റ് വഴിയും മറ്റു കേന്ദ്രങ്ങളില്‍ സേഹ ആപ് വഴിയും ബുക്ക് ചെയ്യണം.
പരിശോധനാ കേന്ദ്രങ്ങള്‍:
അബുദാബി: സായിദ് സ്‌പോര്‍ട്‌സ് സിറ്റി, കോര്‍ണിഷ്, ഗന്തൂത്ത്.
അല്‍ഐന്‍: അല്‍ഹിലി വെഡിങ് ഹാള്‍, അല്‍ ഹിലി
ദുബായ്: മിനാ റാഷിദ്, അല്‍ഖവാനീജ്
ഷാര്‍ജ: ഗോള്‍ഫ് ആന്‍ഡ് ഷൂട്ടിങ് ക്ലബ്
അജ്മാന്‍: എമിറേറ്റ്‌സ് ഹോസ്പിറ്റാലിറ്റി സെന്റര്‍
റാസല്‍ഖൈമ: എമിറേറ്റ്‌സ് ഹോസ്പിറ്റാലിറ്റി സെന്റര്‍
ഫുജൈറ: എമിറേറ്റ്‌സ് ഹോസ്പിറ്റാലിറ്റി സെന്റര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.