
അബുദാബി: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാര്ക്ക് മക്കളെ നോക്കാന്‍ ശമ്പളത്തോടുകൂടി അവധി ലഭിക്കും. 5 ദിവസത്തെ അവധിയാണ് ലഭിക്കുക. ഇതുസംബന്ധിച്ച ഫെഡറല്‍ തൊഴില്‍ നിയമ ഭേദഗതി യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അംഗീകരിച്ചു.
സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക് പാരന്റല്‍ ലീവ് നല്കുന്ന ആദ്യത്തെ അറബ് രാജ്യമാണ് യുഎഇ. കുട്ടി ജനിച്ച് ആറ് മാസത്തിനകമാണ് ഈ ആനുകൂല്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.